Image

ഐപിഎല്‍ അഞ്ചാം സീസണ്‍ താര ലേലം ഫെബ്രുവരി നാലിന്‌

Published on 26 January, 2012
ഐപിഎല്‍ അഞ്ചാം സീസണ്‍  താര ലേലം ഫെബ്രുവരി നാലിന്‌
ബാംഗളൂര്‍ : ഐപിഎല്‍ അഞ്ചാം സീസണിലേക്കുള്ള താര ലേലം അടുത്തമാസം നാലിന് ബാംഗളൂരില്‍ നടക്കും. ബിസിസിഐയ്ക്ക് ഗ്യാരണ്ടി തുക നല്‍കാത്തതിനെത്തുടര്‍ന്ന് അംഗീകാരം റദ്ദാക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സ് താരങ്ങളും ഇത്തവണ ലേലത്തിലുണ്ടാകും.

കൊച്ചി ടീമിലെ രവീന്ദ്ര ജഡേജയായിരിക്കും ലേലത്തില്‍ ശ്രദ്ധേയ സാന്നിധ്യം. രഞ്ജിയിലെ ഓള്‍റൗണ്ട് മികവാണ് ജഡേജയ്ക്ക്
മുതല്‍ക്കൂട്ടാവുക. മലയാളി താരങ്ങളായ റൈഫി വിന്‍സെന്റ് ഗോമസ്, പ്രശാന്ത് പരമേശ്വരന്‍ എന്നിവരെ ആര് സ്വന്തമാക്കുമെന്നും നാലിന് അറിയാം. ഏപ്രില്‍ നാലിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഐപിഎല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക