യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമാ റാവു ഹില്ലരി ക്ലിന്റണുമായി കൂടിക്കാഴ്ച നടത്തി
Published on 26 January, 2012
വാഷിംഗ്ടണ്‍ : യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി
നിരുപമാ റാവു യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണുമായി
കൂടിക്കാഴ്ച നടത്തി. ആണവകരാര്‍ അടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി
വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യൂ-യുഎസ് ബന്ധത്തിലെ ഊഷ്മളത
നിലനിര്‍ത്തുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്ന് യുഎസ് വിദേശകാര്യ വക്താവ്
വിക്ടോറിയ നുലാന്‍ഡ് അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യയ്ക്കുള്ള പങ്കിനെക്കുറിച്ചും
ഇറാന് പ്രശ്നത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. യുഎസിലെ ഇന്ത്യന്‍
സ്ഥാനപതിയായി ചുമതലയേറ്റശേഷം ഹില്ലരിയുമായുള്ള നിരുപമ റാവുവിന്റെ ആദ്യ
കൂടിക്കാഴ്ചയാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല