Image

നേപ്പാള്‍ ഐ. പി. സി. റീജിയന്‍ ചുമതല പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസിന്

രാജന്‍ ആര്യപ്പള്ളില്‍ Published on 05 March, 2016
നേപ്പാള്‍ ഐ. പി. സി. റീജിയന്‍ ചുമതല പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസിന്
കുമ്പനാട്: നേപ്പാള്‍ ഐ. പി. സി. റീജിയന്‍ ചുമതലയില്‍ പാസ്റ്റര്‍ ബേബി വര്‍ഗീസിനെ ഐ. പി. സി. ജനറല്‍ കൗണ്‍സില്‍ നിയമിച്ചു. നേപ്പാളിലെ പ്രവര്‍ത്തന വിശാലത ലക്ഷ്യമാക്കിയാണ് റീജിയന്‍ രൂപീകരണം നടന്നത്. മാര്‍ച്ച് 16 മുതല്‍ 19 വരെ കാഡ്മണ്ഡുവില്‍ നടക്കുന്ന മീറ്റിംഗിന് പാസ്റ്റര്‍ ബേബി വര്‍ഗീസ് നേതൃത്വം നല്‍കും. അന്‍പതോളം സഭകള്‍ ഐ. പി. സി.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ മുമ്പോട്ട് വന്നിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 സഭകള്‍ എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡോ. ബേബി വര്‍ഗീസ് അറിയിച്ചു.
നിലവില്‍ ഐ. പി. സി. ജനറല്‍ വൈസ് പ്രസിഡന്റാണ് പാസ്റ്റര്‍ ബേബി വര്‍ഗീസ്. മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ്, ഐ. പി. സി. ഫാമിലി കോണ്‍ഫറന്‍സ്, പി.സി. എന്‍. എ. കെ., വേള്‍ഡ് മലയാളി കോണ്‍ഫറന്‍സ് തുടങ്ങിയവയുടെ കണ്‍വീനറായിരുന്നു. മികച്ച കണ്‍വന്‍ഷന്‍ പ്രസംഗകനാണ്.

നേപ്പാളിലുള്ള ഐ. പി. സി. വിശ്വാസികള്‍ക്ക് ഇദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്.
E-mail: drbabyvarghese@hotmail.com

ഭാര്യ: സൂസി വര്‍ഗീസ്
മക്കള്‍: ഡോ. നാന്‍സി, ഡോ. ബെറ്റ്‌സ്, ഡോ. ജെയ്‌സണ്‍

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

നേപ്പാള്‍ ഐ. പി. സി. റീജിയന്‍ ചുമതല പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക