ഫിലഡല്‍ഫിയ: മുന്‍ പോലീസ് കമ്മീഷണര്‍ ചാള്‍സ് റാംസിക്ക് യാത്രയയപ്പ് നല്കി.
WHYY TV ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിലഡല്‍ഫിയ പോലീസ്
ഡിപ്പാര്‍ട്ട്മെന്റിലെ ഡപ്യൂട്ടി കമ്മീഷണര്‍, കമാന്‍ഡര്‍മാര്‍, ലഫ്റ്റനന്ന്റ്,
ക്യാപ്റ്റന്മാര്, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിലെ ധാരാളം പ്രമുഖര്‍
പങ്കെടുത്തു.
ചാള്‍സ് റാംസി സ്വീകരണത്തിന് നന്ദി പറഞ്ഞു.
ഫിലഡല്‍ഫിയയിലെ കുറ്റകൃത്യങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിച്ചത്
കമ്മീഷണറുടെ അസാമാന്യപാടവംകൊണ്ടാണെന്ന് പലരും ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ അസോസിയേഷന്റെ സഹകരണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ.
മാന്‍ സു പാര്‍ക്, ഇന്‍ഡ്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് അലക്സ് തോമസ് , ജോബി
ജോര്‍ജ്, സുധ കര്‍ത്താ, അറ്റോര്‍ണി ജോസ് കുന്നേല്‍, സജി കരിങ്കുറ്റി, വത്സ ജോസ്
എന്നിവര്‍ പങ്കെടുത്തു.
കമ്മീഷണറുടെ ഭാര്യ ഡോ. സില്‍വിയ റാംസിയും
പങ്കെടുത്തു. ഫെബ്രുവരി 20-നായിരുന്നു സമ്മേളനം.