Image

ഗാമ ഉദ്ഘാടനദിനം മാര്‍ച്ച് അഞ്ചിനു ആഘോഷിക്കുന്നു

സേതു നായര്‍ Published on 04 March, 2016
ഗാമ ഉദ്ഘാടനദിനം മാര്‍ച്ച് അഞ്ചിനു ആഘോഷിക്കുന്നു
അറ്റ്‌ലാന്റ: ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയഷന്റെ (ഗാമ) ആദ്യത്തെ ഇനാഗുരല്‍ പ്രോഗ്രാം മാര്‍ച്ച് അഞ്ചിനു ബെര്‍ക്ക് മാര്‍ ഹൈസ്കൂളില്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളുടെ ഭാഗമായി യൂത്ത് ആര്‍ട്ടിസ്റ്റ് ഷോ. ലോക്കല്‍ ഷെഫ് ഷോ എന്നിവയ്‌ക്കൊപ്പം കേരളത്തനിമയിലുള്ള അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണെന്നു ഗാമ പ്രസിഡന്റ് പ്രകാശ് ജോസഫ് അറിയിച്ചു.

പ്രസ്തുത പരിപാടിക്ക് സുനില്‍ പുനത്തില്‍ (സാംസ്കാരിക വിഭാഗം), സ്വപ്ന വാച്ച (വൈസ് പ്രസിഡന്റ്) എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക; gamaonline.com
ഗാമ ഉദ്ഘാടനദിനം മാര്‍ച്ച് അഞ്ചിനു ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക