Image

സംസ്ഥാനത്ത് നോളജ് സിറ്റി സ്ഥാപിക്കാന്‍ തീരുമാനം

Published on 25 January, 2012
സംസ്ഥാനത്ത് നോളജ് സിറ്റി സ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നോളജ് സിറ്റി സ്ഥാപിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് സാം പിട്രോഡയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 

അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തിന് ജലപാത നിര്‍മിക്കാനും മാലിന്യനിര്‍മാര്‍ജനത്തിന് സമഗ്രപദ്ധതി ആവിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായി. വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാനും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്.

കേരളത്തിലെ തൊഴില്‍ പ്രശ്‌നം കഴിഞ്ഞകാല ചരിത്രമാണെന്ന് യോഗത്തിനുശഷം മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ സമരം മൂലം പ്രവര്‍ത്തിദിനങ്ങള്‍ നഷ്ടപ്പെടുന്നത് സമീപകാലത്ത് വളരെ കുറഞ്ഞിട്ടുണ്‌ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളില്‍ തൊഴില്‍ സമരം മൂലം സംസ്ഥാനത്തിന് കൈവരേണ്ട നേട്ടങ്ങള്‍ പലതും നഷ്ടമായതായും വികസനത്തിലുള്‍പ്പെടെ ഇത് ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക