Image

പൊന്നമ്മ നായരുടെ നിര്യാണം: ഫോമ രജിസ്‌ടേഷന്‍ കിക്ക് ഓഫ് മാറ്റി

Published on 04 March, 2016
പൊന്നമ്മ നായരുടെ നിര്യാണം: ഫോമ രജിസ്‌ടേഷന്‍ കിക്ക് ഓഫ് മാറ്റി
ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സുരേഷ് നായരുടെ മാതാവ് പൊന്നമ്മ നായരുടെ നിര്യാണവും വേക്ക് സര്‍വീസും പ്രമാണിച്ച് പരേതയോടുള്ള ആദര സൂചകമായി മാര്‍ച്ച് 5-നു നടത്താനിരുന്ന ഫോമാ രജിസ്‌ടേഷന്‍ കിക്ക് ഓഫ് മാറ്റി വച്ചതായി റീജിയണല്‍ വൈസ് പ്രസിഡന്റ് കുര്യന്‍ ടി. ഉമ്മന്‍ അറിയിച്ചു.
പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
കുടുംബാംഗങ്ങളെ എമ്പയര്‍ റീജിയന്റെ അനുശോചനവും കുര്യന്‍ ടി ഉമ്മന്‍ അറിയിച്ചു. 
ഫോമാ ജോ ട്രഷറര്‍ ജോഫ്രിന്‍ ജോസ്, നാഷണല്‍ കണ്‍ വന്‍ഷന്‍ കണ്‍ വീനര്‍ പ്രദീപ് നായര്‍, എമ്പയര്‍ റീജിയന്‍ സെക്രട്ടറി ഷോബി ഐസക്ക്, ട്രഷറര്‍ സണ്ണി കല്ലൂപ്പാറ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു, തോമസ് ജോര്‍ജ് തുടങ്ങിവര്‍ അനുശോചനം അറിയിച്ചു.
പൊന്നമ്മ നായരൂടെ നിര്യാണത്തില്‍ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, ഫോമ ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, പി.ആര്‍.ഓ. ജോസ് ഏബ്രഹാം തുടങ്ങിയവരും അനുശോചിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക