Image

ആരാധനാലയ സമര്‍പ്പണവും ജൂബിലി സമ്മേളനവും

രാജന്‍ ആര്യപ്പള്ളില്‍ Published on 04 March, 2016
ആരാധനാലയ സമര്‍പ്പണവും ജൂബിലി സമ്മേളനവും
ലേക്ക്‌ലാന്‍ഡ്: എബനേസ്സര്‍ ഐ.പി.സി. സഭയ്ക്കുവേണ്ടി പണികഴിപ്പിച്ച സഭാ മന്ദിരം ഐ.പി.സി. മുന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. വല്‍സന്‍ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ഫെബ്രുവരി 27-തിയതി ശനിയാഴ്ച രാവിലെ പത്തു മണിക്കു നടന്ന ഉത്ഘാടന ശുശ്രൂഷയില്‍ നിരവധി കര്‍ത്രുദാസ•ാരും വിശ്വാസികളും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്തു.

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റര്‍ ജയിംസ് ജോര്‍ജ്ജിന്റ് അദ്ധ്യക്ഷതയില്‍ നടന്ന ഉത്ഘാടന ശുശ്രൂഷയില്‍ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍ തോമസ് ഫെലോഷിപ്പ് ഹാളിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. സീനിയര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോയി ഏബ്രഹാം പ്രാര്‍ത്ഥിച്ച് ആരംഭിച്ച സമ്മേളനത്തില്‍ ഐ.പി.സി. വെസ്റ്റ് ബംഗാള്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.എ. കുര്യന്‍, ഐ.പി.സി. മിസോറാം പ്രസിഡന്റ് റവ. ഡോ. ജോണ്‍ സാമുവേല്‍, ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ജോണ്‍, പാസ്റ്റര്‍ ജേക്കബ് മാത്യു, പാസ്റ്റര്‍ മാത്യൂസ് ഇട്ടി, പാസ്റ്റര്‍ ആന്റെണി റോക്കി, പാസ്റ്റര്‍ റോയി വാകത്താനം, ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ വി.പി. ജോസ്, ബ്രദര്‍ എം.എ. ജോര്‍ജ്ജ്, ഐ.പി.സി. ജനറല്‍ കൗണില്‍ അംഗം ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍, ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി ബ്രദര്‍ ജോസ് സാമുവേല്‍, ട്രഷറാര്‍ ബ്രദര്‍ സാം വര്‍ഗീസ് എന്നിവരെ കൂടാതെ സഭാ തലത്തില്‍ വിവിധ ഉത്തരവാദിത്ത്വം വഹിക്കുന്നവര്‍ ആശംസകള്‍ അറിയിച്ചു. 

സഭയുടെ ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ ബ്രദര്‍ ജോര്‍ജ്ജ് പാപ്പച്ചന്‍ എബനേസ്സര്‍ സഭാ ചരിത്രം സംക്ഷിപ്തമായി പറയുകയും സ്വാഗത പ്രസംഗം നിര്‍വ്വഹിക്കുകയും ചെയ്തു.
സില്‍വര്‍ ജൂബിലി വര്‍ഷം എന്ന നിലയില്‍ സ്ഥാപക അംഗങ്ങളായ ജോര്‍ജ്ജ് വര്‍ഗീസ് കുടുംബം, ജോര്‍ജ്ജ് പാപ്പച്ചന്‍ കുടുംബം, ഈപ്പന്‍ ജോര്‍ജ്ജ് കുടുംബം, ജോസഫ് ജോര്‍ജ്ജ് കുടുബം, പാസ്റ്റര്‍ എം.വി. കുരുവിള കുടുംബം എന്നിവര്‍ക്ക് ഫലകം നല്കി ആദരിച്ചു. സഭയുടെ മുന്‍ ശുശ്രൂഷക•ാരായ പാസ്റ്റര്‍ ജോണ്‍ സാമുവേല്‍, പാസ്റ്റര്‍ ജോയി ഏബ്രഹാം, പാസ്റ്റര്‍ പി.എ. കുര്യന്‍, പാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് എന്നിവര്‍ക്കും ആദര സൂചകമായി ഫലകം നല്‍കി. ബില്‍ഡിംഗ് കോണ്‍ട്രാക്ട ശ്രീ മൈക്ക് ലിറ്റിന്‍സിനു അനുമോദനമായി ഫലകം നല്‍കി. നിലവിലുള്ള സഭാ ശുശ്രൂഷകനേയും കുടുബത്തേയും അവരുടെ ശുശ്രൂഷയ്ക്കും സേവനത്തിനും നന്ദി സൂചകമായ ഫലകം നല്‍കി ആദരിച്ചു. സെക്രട്ടറി ബ്രദര്‍ റജി വര്‍ഗീസ് അനുമോദന ആദര സൂചക ഫലക വിതരണത്തിനു നേതൃത്വം നല്‍കി. ബ്രദര്‍ ജോണ്‍ മത്തായി കൃതഞ്ജത അറിയിച്ചു.

സഭാ മന്ദിര ഉത്ഘാടനത്തോടനുബന്ധിച്ചു നടന്ന ദ്വിദിന റീജിയന്‍ യൂത്ത് കണ്‍വന്‍ഷനില്‍ ഇവാഞ്ചലിസ്റ്റ് ബ്ലിസ്സ് വര്‍ഗീസ്, ന്യൂജേഴ്‌സി പ്രസംഗിച്ചു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍


ആരാധനാലയ സമര്‍പ്പണവും ജൂബിലി സമ്മേളനവും
ആരാധനാലയ സമര്‍പ്പണവും ജൂബിലി സമ്മേളനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക