Image

സുപ്രീം കോടതി ജസ്റ്റിസായി ജെയിന്‍ കെല്ലിയെ നിയമിച്ചേക്കും(ഏബ്രഹാം തോമസ്)

Published on 04 March, 2016
സുപ്രീം കോടതി ജസ്റ്റിസായി ജെയിന്‍ കെല്ലിയെ നിയമിച്ചേക്കും(ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രസിഡന്റ് ബരാക്ക് ഒബാമ അയോവയില്‍ നിന്നുള്ള ഫെഡറല്‍ അപ്പലേറ്റ് ജഡ്ജ് ജെയിന്‍ കെല്ലിയെ യു.എസ്.സുപ്രീം കോടതി ജസ്റ്റിസായി നിയമിച്ചേക്കുമെന്ന് തലസ്ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ നിയമനം ഉന്നത കോടതിയുടെ ഘടനയെ ബാധിക്കുമെന്ന് മാത്രമല്ല തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ റിപ്പബ്ലിക്കനുകളുമായുള്ള ഏറ്റുമുട്ടിലിന് വഴി ഒരുക്കുകയും ചെയ്യും.

ജെയിനിന്റെ പശ്ചാത്തലത്തെക്കുറിച്ച് എഫ.്ബി.ഐ അന്വേഷിച്ചു കഴിഞ്ഞു എന്ന് പേര് വെളിപ്പെടുത്തുവാന്‍ സ്‌നേഹിക്കാത്ത വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. ഒരു കാരണം ജസ്റ്റിസ് അന്റോനിന്‍ സ്‌കാലിയുടെ പിന്‍ഗാമിയെ ഈ പ്രസിഡന്റ് നിയമിക്കുന്നത് അവസാനനിമിഷം വരെ രഹസ്യമായി സൂക്ഷിക്കുവാനാണ്.

ഔദ്യേഗികമായി വൈറ്റ്ഹൗസ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. താന്‍ അഭിമുഖങ്ങള്‍ ഒന്നും നല്‍കുന്നില്ല എന്ന് പറഞ്ഞ് ജെയിനും ഒഴിഞ്ഞു മാറി. അന്‍പത്തിയൊന്നുകാരിയായ ജെയിനിന്റെ നിയമനത്തില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയില്ല എന്നാണ് പ്രസിഡന്റ് കരുതുന്നത്. പബ്ലിക് ഡിഫന്‍ഡര്‍ ആയിരുന്ന ജെയിനിനെ എയ്ത്ത് യു.എസ്.സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ജഡ്ജ് ആയി നിയമിച്ചപ്പോള്‍ അയോവയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററും ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാനുമായ ചക്ക് ഗ്രാസ് ലി അവരെ പുകഴ്ത്തി സംസാരിച്ചതാണ്. 2013-ല്‍ ആയിരുന്നു ഇത്. മൂന്നു വര്‍ഷത്തിന് ശേഷം ചക്ക് അവരുടെ നിയമത്തെ എതിര്‍ക്കുകയില്ല എന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ.

എന്നാല്‍ ചക്കും ഭൂരിപക്ഷ നേതാവായ കെന്റക്കിയില്‍ നിന്നുള്ള സെനറ്റര്‍ മിച്ച് മക്കൊണലും മുന്‍പ് പറഞ്ഞത് ബരാക്കിന്റെ നോമിനിയെ ആതിഥ്യ മര്യാദയുടെ പേരില്‍ പോലും തങ്ങളുടെ ഓഫീസുകളിലേയ്ക്ക് വിളിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. സുപ്രീംകോടതിയിലെ ഒഴിവു നികത്താനുള്ള അവകാശം ഇനി വരുന്ന പ്രസിഡന്റിന് ഉള്ളതാണെന്ന് ഇവര്‍ വാദിക്കുന്നു. 'ഇത് അമേരിക്കന്‍ ജനത തീരുമാനിക്കേണ്ട കാര്യമാണ്. പോകുന്ന പോക്കില്‍ പ്രസിഡന്റിന് ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള അവകാശമുണ്ട്. ഈ നോമിനേഷന്‍ തിരസ്‌കരിക്കുവാനുള്ള എല്ലാ അവകാശവും സെനറ്റിനും ഉണ്ട്. ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജെയിനിനെ നോമിനേറ്റ് ചെയ്താല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.



സുപ്രീം കോടതി ജസ്റ്റിസായി ജെയിന്‍ കെല്ലിയെ നിയമിച്ചേക്കും(ഏബ്രഹാം തോമസ്)
Join WhatsApp News
John Varghese 2016-03-04 07:03:12
Don't give title like this.  How do you know that  Kelley will be appointed as the supreme court Judge?  She will be nominated, first,  as a Supreme court judge by the president.  Then she will go through the hearing by the senate and then there will be a voting to decide.  Your title of this this news is confusing and it doesn't give a clue about the process. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക