Image

കെ.എസ്.ജോര്‍ജ്ജ് (ജോര്‍ജ്ജുകുട്ടി) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 04 March, 2016
കെ.എസ്.ജോര്‍ജ്ജ് (ജോര്‍ജ്ജുകുട്ടി) ന്യു ജെഴ്‌സിയില്‍  നിര്യാതനായി
റ്റീനെക്ക്: ന്യൂജേഴ്‌സി: അമേരിക്കയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ കെ.എസ്. ജോര്‍ജ്ജ് (75) നിര്യാതനായി. പാമ്പാടി(കോട്ടയം) കാഞ്ഞിരമല (ആലാമ്പള്ളില്‍) പരേതരായ ചാണ്ടി സ്‌കറിയയുടെയും മറിയാമ്മ സ്‌കറിയയുടെയും എട്ടു മക്കളില്‍ ഏക മകനായിരുന്നു. ശോശാമ്മ ജോര്‍ജ്ജാണ് ഭാര്യ. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്ന് ബി.എസ്.സിയുടെ ബറോഡ എം.എസ്.യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി.യും ബിരുദങ്ങള്‍ നേടി. അമേരിക്കയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ അദ്ദേഹം 1970 ല്‍ അമേരിക്കയിലെത്തി. 1977 ല്‍ ന്യൂജേഴ്‌സിയിലെ റ്റീനെക്കില്‍ താമസമുറപ്പിച്ചു. 30 ല്‍ പ്പരം വര്‍ഷം ന്യൂജേഴ്‌സിയിലെ ക്വസ്റ്റ് ഡയഗ്‌ണോസ്റ്റിക്ക്‌സില്‍ ജനറല്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസറായി സേവനമനുഷ്ഠിച്ച് വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പാമ്പാടി പ്രദേശത്തെ ആദ്യകാല സിലോണ്‍ പെന്തക്കോസ്ത് വിശ്വാസികളായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് അതുമൂലം വളരെയധികം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. 
അമേരിക്കയിലെത്തിയിട്ടും അദ്ദേഹം തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. യു.എന്‍.ചര്‍ച്ച്, മോണ്ട് വെയ്ല്‍ ഇന്റര്‍ നാഷ്ണല്‍ ക്രിസ്റ്റിയന്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ആരാധിച്ചതിനുശേഷം സ്പ്രിംഗ് വാലി ഗ്രേയ്‌സ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ അംഗമാവുകയും തന്റെ അന്ത്യതകാലം വരെയും വിശ്വസ്തതയോടെ അവിടെ അദ്ദേഹം ദൈവത്തെ ആരാധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതവും സാക്ഷ്യവും അനേകര്‍ക്ക് പ്രചോദനവും ശക്തിയും ധൈര്യവും പകരുന്നതിന് പര്യാപ്തമായിരുന്നു. ചര്‍ച്ച് അദ്ദേഹത്തിനു വിശാല കുടുംബമായിരുന്നു. ബര്‍ഗന്‍ കൗണ്ടിയിലെ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങലേകുന്നതിനും എപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നു.

മക്കള്‍: ഡോ.റ്റോണി ജോര്‍ജ്, ഡോ.റ്റാനിയ ചാണ്ടര്‍, മരുമക്കള്‍: ബ്ലസി ജോര്‍ജ്, നീരജ് ചാണ്ടര്‍.
കൊച്ചുമക്കള്‍: നഥാനിയല്‍, എലീന, നിക്കോളാസ്, സോഫിയ, പ്രിയങ്ക.
സഹോദരികള്‍: ഗ്രേസി ചെറിയാന്‍, സാറാമ്മ ജേക്കബ്, ലീല ജേക്കബ്.
പൊതു ദര്‍ശനം: മാര്‍ച്ച് 4, വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ. ഫ്രച്ച് മക്‌നൈറ്റ് ഫ്യൂനറല്‍ ഹോം, ഡ്യൂമോണ്ട്, ന്യൂജേഴ്‌സി.

Frech Funeral Home, 161 Washington Ave, Dumont, NJ 07628. Tel: 201 384 0013.

http://www.frechfuneralhome.com/

ശവസംസ്‌ക്കാരം മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ഫ്രച്ച് ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം വെസ്റ്റ് വുഡ് സെമിത്തേരിയില്‍.ത്തരിയിð. (Westwood Cemetery, Kinderkamack

Westwood, NJ 07675( Across from 20 Kinderkamack Road- Lightbridge Academy of Westwood)

കെ.എസ്.ജോര്‍ജ്ജ് (ജോര്‍ജ്ജുകുട്ടി) ന്യു ജെഴ്‌സിയില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക