ഫ്ളോറിഡ: ഫോക്കാന ഫ്ളോറിഡ റീജിയന് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മേരി തോമസിനയും, ഫ്ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.സാജന് കുര്യനെയും എന്‍ഡോഴ്സ് ചെയ്യ്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍, എന്നിവര്‍ അറിയിച്ചു.
അമേരികയിലെ മലയളികളെയും അവരുടെ രണ്ടാം തലമുറയെയും അമേരിക്കന്‍ രാഷ്ട്രിയത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുകയും അവര്‍ക്ക് വേണ്ട സഹായ സഹയസഹകരണങ്ങള് ചെയ്യുക എന്നുള്ളത് ഫോക്കാന പ്രഖ്യാപിത നായങ്ങളുടെ ഭാഗമാണ്. പരമാവധി യുവകളെയും യുവതികളെയും അമേരിക്കന്‍ രാഷ്ട്രിയത്തിന്റെ മുഖ്യധാരയിലേക് കൊണ്ട് വരിക എന്നതും ഫോക്കാനയുടെ ലക്ഷ്യം തന്നെ. മലയാളികള്‍ ഏതു തസ്തികയിലേക്ക് മത്സരിച്ചാലും കക്ഷിരാഷ്ട്രീയത്തിനതീതമായി അകമഴിഞ്ഞ സഹായിക്കുക എന്നതും ഫൊക്കാനയുടെ ലക്ഷ്യം.
യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മേരി തോമസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
സ്ത്രീകളുടേയും കുടിയേറ്റക്കാരുടേയും മനുഷ്യാവകാശ സംരക്ഷണത്തിന് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന മേരി തോമസ് അന്തര്‍ ദേശീയതലത്തിലും ദേശീയതലത്തിലും പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഡോ.സാജന് കുര്യന് ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92ല്‍ നിന്നും ഫ്ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. അധ്വാനിക്കുന്ന പുരുഷനും, സ്ത്രീക്കും അവരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്നതിനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ഡോ.സാജന് കുര്യന് അഭിപ്രായപ്പെട്ടു.
ഫോക്കാന പ്രസിഡന്റ്ജോണ്‍ പി. ജോണ്ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍ , .. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, നാഷണല്‍ കമ്മറ്റി മെംബര്‍ മാധവന് ബി നായര്‍, ഫൌണ്ടെഷന് ചെയര്മാന് ജേക്കബ് പാടവത്തില്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരത്ത്, മുന്‍ സെക്രട്ടറി ഡോ.മാമന് സി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു .