Image

മ­റ­ക്കാ­നാ­വില്ല ആ നൊ­മ്പരം, മ­ഹാ­ക­വീ മാപ്പ്! (ഫ്രാന്‍­സി­സ് ത­ട­ത്തില്‍)

Published on 03 March, 2016
മ­റ­ക്കാ­നാ­വില്ല ആ നൊ­മ്പരം, മ­ഹാ­ക­വീ മാപ്പ്! (ഫ്രാന്‍­സി­സ് ത­ട­ത്തില്‍)
ന്യൂ­ജേ­ഴ്‌സി: 'മ­ഹാക­വി മാ­പ്പ്.' മ­ല­യാ­ള­ത്തി­ന്റെ ആ­ത്മാവും മ­ലയാ­ള ക­വി­ത­യു­ടെയും സി­നി­മാ­ഗാ­ന­ങ്ങ­ളു­ടെയും ആ­ധുനി­ക ര­ചനാ­വൈ­ഭ­വം­കൊ­ണ്ട് ലോ­ക­മെ­മ്പാ­ടു­മു­ള്ള മ­ല­യാ­ളിക­ളെ ത്ര­സി­പ്പി­ച്ച മ­ഹാക­വി­യുമായ പ്രഫ. ഒ.എന്‍.­വി. കു­റു­പ്പ് യാ­ത്രയാ­യ­പ്പോള്‍ ഓര്‍­മ്മ­കള്‍ ബാ­ക്കി­വച്ചത് ഒ­ത്തി­രി നൊ­മ്പ­ര­ങ്ങള്‍ മാ­ത്രം. ഇ­ണ­ങ്ങിയും പി­ണ­ങ്ങിയും കവി­യോ­ടൊ­ത്തു­ള്ള സൗ­ഹൃ­ദം ആദ്യം ക­യ്­പ്പു­നി­റ­ഞ്ഞതും പി­ന്നീ­ട് മ­ധു­രി­ക്കു­ന്ന­തുമാ­യ അ­നു­ഭ­വ­മാ­യി­രുന്നു.

ക­വി­യു­ടെ നി­ഷ്­ക­ള­ങ്കമാ­യ സ്വ­ഭാവ­ത്തെ തി­രി­ച്ച­റി­യാ­തി­രു­ന്ന­തു­കൊ­ണ്ടല്ല പ­ത്ര­പ്ര­വര്‍­ത്ത­ക­നെ­ന്ന നി­ല­യില്‍ എ­ന്റെ കര്‍­ത്തവ്യം നിര്‍­വ­ഹി­ച്ച­പ്പോള്‍ ക­വി­ക്കുണ്ടാ­യ വി­ഷ­മ­മാ­ണ് ഞ­ങ്ങള്‍­ക്കി­ട­യി­ലെ നീ­ര­സ­ങ്ങ­ള്‍­ക്ക് കാ­രണം.

ഏ­താ­ണ്ട് ര­ണ്ട് ദ­ശാ­ബ്ദ­ങ്ങള്‍­ക്കു­മു­മ്പ് ദീപി­ക ബ്യൂ­റോ­യില്‍ റി­പ്പോര്‍­ട്ട­റാ­യി പ്ര­വര്‍­ത്തി­ക്കു­മ്പോ­ഴാ­ണ് എ­ന്റെ കര്‍­മ്മമ­ണ്ഡ­ല­ത്തില്‍ നേരാ­യ പാ­ത­യില്‍ സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രു­ന്ന ഞാന്‍ അ­വി­ചാ­രി­ത­മാ­യി മ­ല­യാ­ള­ത്തി­ന്റെ ശ്രേ­ഷ്ഠ­ക­വിയും മ­ലയാ­ള ക­വി­താ പി­താ­മ­ഹ­ന്മാ­രില്‍ ഒ­രാ­ളു­മാ­യ മ­ഹാക­വി വ­ള്ള­ത്തോ­ളി­ന്റെ നാ­മ­ഥേ­യ­ത്തില്‍ ലോ­ക പ്ര­ശ­സ്­തിയാര്‍­ജ്ജി­ച്ച കേ­ര­ള ക­ലാ­മണ്ഡ­ലം എ­ന്ന ക­ല­യു­ടെ കേ­ളികെ­ട്ടു­യ­രു­ന്ന സര്‍­ഗ­ഭൂ­മി­യി­ലേ­ക്ക് എ­ന്റെ ശ്ര­ദ്ധപ­തി­യു­ന്നത്. കൂ­ത്ത­മ്പ­ല­ങ്ങളും സം­ഗീ­തവും നൃ­ത്ത­നൃ­ത്യാ­ദി ക­ല­ക­ളെ മാ­ത്ര­ം പരി­പോ­ഷി­പ്പി­ക്കു­ന്ന വ­ട­ക്കാ­ഞ്ചേ­രി­യി­ലെ നി­ള­യു­ടെ തീര­ത്തെ പ­ട­വു­കള്‍­ക്കി­പ്പു­റം ക­ല­യു­ടെ ച­രി­ത്ര­ത്തി­ന്റെ തി­രു­ശേ­ഷി­പ്പു­കള്‍ പേ­റു­ന്ന ക­ലാ­മണ്ഡ­ലം എന്ന ക­ലാ­ക്ഷേ­ത്ര­ത്തില്‍ രാ­ഷ്ട്രീ­യ­ത്തി­ന്റെ ക­ത്തി കെ­ട്ടി­യാ­ടു­ന്ന വാര്‍­ത്ത പുറം­ലോ­കം അ­റി­യാന്‍ തു­ട­ങ്ങി­യത്. രാ­ഷ്ട്രീ­യം അ­ന്നുവ­രെ ക­ട­ന്നു­ചെ­ന്നി­ട്ടില്ലാ­ത്തി­ടത്ത് ഇ­ട­തു ­രാ­ഷ്ട്രീ­യപ്ര­സ്ഥാ­ന­ങ്ങ­ളു­ടെ കു­തി­ര­കയ­റ്റം എ­ട്ടും­പൊട്ടും തി­രി­യാ­ത്ത കു­രു­ന്നു പ്ര­തി­ഭക­ളെ വി­ഷ­മ­വൃ­ത്ത­ത്തി­ലാ­ക്കി.

ക­ലാ­മണ്ഡല­ത്തില്‍­നിന്നും ഓരോ ദി­വ­സവും ഉ­യര്‍­ന്നു­വ­ന്ന ക­ഥ­കള്‍ തി­കച്ചും അ­രോ­ച­കവും അ­ന­ഭി­ല­ഷ­ണീ­യ­വു­മാ­യി­രുന്നു. ഇ­ക്ക­ല­യ­ള­വില്‍ ആ മ­ഹാ­പ്ര­സ്ഥാ­ന­ത്തി­ന്റെ ചെ­യര്‍­മാന്‍ സ്ഥാ­നം വ­ഹി­ച്ചി­രു­ന്ന­താക­ട്ടെ പ്ര­ഫസര്‍ ഒ­.എന്‍.­വി കു­റു­പ്പും. ദീപി­ക പ­ത്ര­ത്തില്‍ ഒ­രു ലീ­ഡര്‍ പേ­ജ് പര­മ്പ­ര തു­ടങ്ങു­ക എ­ന്ന് ഉദ്ദേ­ശ്യ­ത്തോ­ടെ­യാ­യി­രു­ന്നു അന്ന­ത്തെ ഫോ­ട്ടോ­ഗ്രാ­ഫര്‍ എ.എസ്. സ­തീ­ശു­മൊ­ത്ത് ക­ലാ­മ­ണ്ഡ­ല­ത്തില്‍ എ­ത്തി­യത്. ക­ലാ­മ­ണ്ഡ­ല­ത്തി­ലെ കു­രു­ന്നുപ്ര­തി­ഭ­ക­ളേയും അ­ധ്യാ­പ­ക­രേയും ക­ള­ങ്ക­പ്പെ­ടു­ത്തി നി­ലവ­ധി നി­റം പി­ടി­പ്പി­ച്ച ക­ഥ­കള്‍ ക്യാം­പ­സു­ക­ളില്‍ ഉ­ട­നീ­ളം­പ­ര­ന്നി­രുന്നു. രാ­ഷ്ട്രീ­യ­ത്തില്‍ ചേ­രാന്‍ വി­മു­ഖ­ത കാ­ട്ടി­യ­വര്‍­ക്കെ­തി­രേ ആ­യി­രു­ന്നു ത­ന്ത്ര­ങ്ങള്‍ ഏ­റെ­യും. ഈ സമ­യം ചെ­യര്‍­മാന്‍ ഒ­.എന്‍.­വി. കു­റു­പ്പ് ക­ഥക­ളി ക­ലാ­കാ­രന്മാ­രോ­ടാ­പ്പം അ­മേ­രി­ക്ക­ന്‍ ഐ­ക്യ­നാ­ടു­ക­ളില്‍ വിവി­ധ സ്റ്റേ­ജ് പ്രാ­ഗ്രാ­മു­ക­ള്‍­ക്കാ­യി പ­രി­ശീ­ല­ന­ത്തി­ലാ­യി­രു­ന്നു. ഈ സമ­യം ക­ലാ­മ­ണ്ഡ­ല­മാക­ട്ടെ നാ­ഥ­നില്ലാ­ക്ക­ള­രി­യും.

കാ­ക്കി­പ്പ­ട­യ്ക്കു പ്ര­വേ­ശ­ന­മില്ലാ­തി­രു­ന്ന ക­ലാ­മ­ണ്ഡ­ല­മെ­ന്ന ക­ഥ­യു­ടെ വി­ശു­ദ്ധ­ഭൂ­മി­യില്‍ പോ­ലീ­സ് തേര്‍­വാഴ്­ച ന­ടത്തി. നിഷ്­ക­ള­ങ്കരാ­യ കു­രു­ന്ന് പ്ര­തി­ഭക­ളെ തല്ലി­ച്ച­തച്ചു, അ­ദ്ധ്യാ­പ­ക­രേയും വി­ദ്യാര്‍­ത്ഥി­ക­ളേയും മാ­നം­കെ­ടുത്തി. ക­ലാ­മ­ണ്ഡ­ല­മെ­ന്ന ക­ലാ­ക്ഷേത്രം ഒ­രു കു­രു­ക്ഷേ­ത്ര­ഭൂ­മി­യാ­യി മാറി. ഏ­ഴു ക­ട­ലു­കള്‍­ക്ക­പ്പു­റം വിദേ­ശ പ­ര്യ­ട­ന­ത്തി­ലാ­യി­രുന്ന ഒ­.എന്‍­.വി കു­റു­പ്പി­ന് യാ­തൊ­രു ന­ട­പ­ടിയും എ­ടു­ക്കു­വാന്‍ ക­ഴി­ഞ്ഞില്ല. ഇ­തി­നി­ടെ ക്യാംപ­സ് അ­ല­ങ്കോ­ല­പ്പെട്ടു. ക­ലാ­ക്ഷേത്രം അ­ട­ച്ചു­പൂ­ട്ടി.

ഏ­താ­ണ്ട് ര­ണ്ടാ­ഴ്­ച­ക്കു­ശേ­ഷ­മാ­ണ് ചെ­യര്‍­മാന്‍ ഒ­.എന്‍.­വി മ­ട­ങ്ങി­യെ­ത്തി­യത്. ഇ­തി­നി­ടെ ദീപി­ക പ­ത്ര­ത്തില്‍ ഏ­ഴ് അ­ദ്ധ്യാ­യ­ങ്ങ­ളാ­യി എന്റെ ലേ­ഖ­ന പര­മ്പ­ര പ്ര­സി­ദ്ധീ­ക­രി­ച്ചി­രുന്നു. വി­ദേ­ശ­ത്തു­നി­ന്നു മ­ട­ങ്ങി­യെത്തിയ ഒ­.എന്‍­.വി തൃ­ശൂര്‍ പ്ര­സ് ക്ല­ബില്‍ പ­ത്ര­സ­മ്മേള­നം വി­ളി­­ച്ചു­കൂ­ട്ടി എ­ന്റെ ലേ­ഖ­ന പ­ര­മ്പ­ര­യി­ലെ വ­സ്­തു­ത­കള്‍­ക്കെ­തി­രേ ആ­ഞ്ഞ­ടിച്ചു. ആ­രോ­പ­ണ­ങ്ങള്‍ തെ­ളി­യി­ക്കാന്‍ വെല്ലു­വി­ളി­ച്ചു.

പ­ത്ര­പ്ര­വര്‍­ത്ത­നത്തില്‍ തു­ട­ക്ക­ക്കാ­ര­നാ­യി­രു­ന്ന എ­നിക്ക് ഒ­ട്ട­നവ­ധി പ­ത്ര­പ്ര­വര്‍­ത്ത­കര്‍­ക്കു മു­ന്‍­പില്‍ ആ വെല്ലു­വി­ളി ഏ­റ്റെ­ടു­ക്കാന്‍ ഭ­യ­മാ­യി­രുന്നു. എ­ങ്കിലും വേ­റിട്ട വാശി­യോ­ടെ ഞാന്‍ ആ­രോ­പ­ണ­ങ്ങ­ളില്‍ ഉ­റ­ച്ചു­നിന്നു. കവി­യോടല്ല കേ­ര­ള­ക­ലാ­മ­ണ്ഡ­ല­ത്തി­നെ­തി­രേ­യാ­ണ് എ­ന്റെ ആ­രോ­പ­ണ­ങ്ങള്‍ എ­ന്ന് ഞാന്‍ ആ­വര്‍­ത്തി­ച്ച് വ്യ­ക്ത­മാക്കി. പി­ന്നീ­ട് പ­ത്ര­സ­മ്മേള­നം ക­ഴി­ഞ്ഞ് ബ്യൂ­റോ­യില്‍ മ­ട­ങ്ങി­യെ­ത്തി­യ­പ്പോള്‍ അ­ദ്ദേ­ഹ­ത്തി­ന്റെ ടെലി­ഫോണ്‍ സ­ന്ദേ­ശം വന്നു. എ­ന്നെ ആ­ശ്വ­സി­പ്പി­ക്കു­ന്ന ത­ര­ത്തി­ലാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കള്‍. 1997 കാ­ല­ഘ­ട്ട­ത്തി­ലാ­യി­രുന്നു ഈ സം­ഭവം. അന്ന് 'മ­ഹാക­വി മാപ്പ്' എന്ന ത­ല­ക്കെ­ട്ടില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ഈ ലേ­ഖ­ന പ­ര­മ്പര­ക്ക് എ­നിക്ക് 'പ്ര­ഥ­മ പൂഴ­ങ്ക­ര ബാ­ല­നാ­രാ­യ­ണന്‍ എന്‍­ഡോ­വ്‌­മെന്റ്' പു­ര­സ്­കാ­രം ല­ഭി­ച്ചി­രുന്നു. പി­ന്നീ­ട് എ­ന്റെ പ്രി­യ­പ്പെ­ട്ട ക­വിയും എ­ഴു­ത്തു­കാ­ര­നു­മാ­യി മാറിയ ഒ­.എന്‍.­വി കു­റു­പ്പ് എ­ന്റെ പത്ര­പ്ര­വര്‍­ത്ത­ന ജീ­വി­ത­ത്തി­ലെ മ­റ­ക്കാ­നാ­വാ­ത്ത വ­ഴി­കാ­ട്ടി­യാ­യി­രു­ന്നു.

അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­കള്‍ എ­ന്ന­പോ­ലെ പ്ര­സം­ഗവും എ­ന്നെ ഏ­റെ ത്ര­സി­പ്പി­ച്ചി­രുന്നു. ഡോ­. സു­കു­മാര്‍ അ­ഴീ­ക്കോ­ട് ക­ഴി­ഞ്ഞാല്‍ ഞാന്‍ ഏ­റ്റവും ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന പ്ര­ഭാ­ഷ­ക­നാ­യി­രുന്നു ഒ.­എന്‍­.വി കു­റു­പ്പ്. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ഗ്‌­ധോ­ര­ണികള്‍, സൂ­ക്തങ്ങള്‍, അ­നര്‍­ഗ­ളമാ­യ വാ­ക്കു­ക­ളു­ടെ പ്ര­വാഹം, കേള്‍­വി­ക്കാ­രെ ഏതോ ഒ­രു സു­ഖാ­നു­ഭൂ­തി­യി­ലേ­ക്കു ന­യി­ക്കു­മാ­യി­രുന്നു. മ­ല­യാ­ള­ത്തി­ന്റെ വാ­ന­മ്പാ­ടി കെ.എസ്. ചി­ത്ര­ക്ക് ദേശീ­യ പു­ര­സ്­കാ­രവും ലോ­ക പ്ര­ശ­സ്­തിയും നേ­ടി­ക്കൊ­ടു­ത്ത 'മ­ഞ്ഞള്‍­പ്ര­സാ­ദവും നെ­റ്റി­യില്‍ ചാര്‍­ത്തി...' എ­ന്ന ഒ­റ്റ ഒ­രു ഗാ­നം മ­തി ഈ മ­ഹാ­ക­വി­യു­ടെ പ­ദ­ങ്ങ­ളു­ടെ ലാ­ളി­ത്യവും നൈര്‍­മ്മ­ല്യവും സു­ഖാ­നു­ഭൂ­തി­യു­മ­റി­യാന്‍. മ­ലയാ­ള മ­നോ­ര­മ മ്യൂ­സി­ക് പു­റ­ത്തിറക്കി­യ 'ഹേ ബാംസൂരി' എ­ന്നു തു­ട­ങ്ങു­ന്ന കവി­ത ജി. വേണു­ഗോ­പാ­ലി­ന്റെ മ­ധു­രമാ­യ ക­ണ്ഠ­ത്തി­ലൂ­ടെ ആ­ല­പി­ക്ക­പ്പെ­ട്ട­പ്പോള്‍ ല­ക്ഷ­ക്ക­ണ­ക്കി­നു മ­ല­യാ­ളി­ക­ളാ­ണ് ആ ക­വിത­യെ നെ­ഞ്ചി­ലേ­റ്റി­യത്.

തി­രു­വ­ന­ന്ത­പു­ര­ത്താ­യി­രു­ന്ന­പ്പോള്‍ വി­ജെ­ടി ഹാ­ളിലും മറ്റും ഒ­.എന്‍.­വി­യു­ടെ പ്ര­ഭാഷ­ണം ഉ­ണ്ടെ­ന്നു കേ­ട്ടാല്‍ ഒ­രു കേള്‍­വി­ക്കാ­രനായോ റ­ിപ്പോര്‍­ട്ടറായോ പോ­കു­വാന്‍ മ­റക്കു­മാ­യി­രു­ന്നില്ല. ഒ­രു ദ­ശാ­ബ്ദ­മാ­യി അ­ങ്ങ­യു­ടെ വാ­ക്കു­കള്‍ ശ്ര­വി­ച്ചിട്ട്. പ­ക്ഷേ ഇ­ന്ന് കാസ­റ്റ് ക­വി­ത­ക­ളിലും പു­സ്­ത­ക ക­വി­ത­ക­ളിലും അ­ങ്ങ് നി­റ­ഞ്ഞു­നില്‍­ക്കുന്നു. ലോ­ക­മ­ല­യാ­ളി­ക­ളു­ടെ ഹൃ­ദ­യ­ത്തില്‍ മ­റ­ക്കാ­നാ­വാ­ത്ത ഒ­രു നൊ­മ്പ­ര­മാ­യി മ­ലയാ­ള ച­ല­ച്ചി­ത്ര ഗാ­ന­രംഗ­ത്ത് ത­ല­മു­റ­കള്‍ സ്­മ­രി­ക്ക­പ്പെ­ടു­ന്ന ഗാ­നശ­ക­ല­ങ്ങ­ളു­ടെ വ­ക്താ­വായി. മ­റ­ക്കില്ല ഒ­രി­ക്കലും ഒ­രു­നാ­ളും. ആ മ­ഹാ­മ­ന­സ്സി­നേ­റ്റ നൊ­മ്പ­രം... മ­ഹാക­വി മാ­പ്പ്....
മ­റ­ക്കാ­നാ­വില്ല ആ നൊ­മ്പരം, മ­ഹാ­ക­വീ മാപ്പ്! (ഫ്രാന്‍­സി­സ് ത­ട­ത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക