Image

താളി­യോ­ല­ക­ളില്‍നിന്നും പ്രമേ­ഹൗ­ഷധം വിക­സി­പ്പി­ച്ചെ­ടുത്തു

അനില്‍ പെണ്ണു­ക്കര Published on 03 March, 2016
താളി­യോ­ല­ക­ളില്‍നിന്നും പ്രമേ­ഹൗ­ഷധം വിക­സി­പ്പി­ച്ചെ­ടുത്തു
സംസ്ഥാ­ന­സര്‍ക്കാ­രി­ന്റെ ­ട്ര­ഡി­ഷ­ണല്‍ നോളഡ്ജ് ഇന്നൊ­വേ­ഷന്‍- കേര­ള, കെയര്‍ കേര­ളയുടെ സഹ­ക­ര­ണ­ത്തോടെ, താളിയോ­ല­ക­ളില്‍നിന്നും പ്രമേ­ഹൗ­ഷധം വിക­സി­പ്പി­ച്ചെ­ടു­ത്തു. ഇതു സംബ­ന്ധിച്ച ഡ്രഗ് മാസ്റ്റര്‍ ഫയലിന്റെ സമര്‍പ്പണം, തിരു­വ­ന­ന്ത­പുരം മസ്ക്കറ്റ് ഹോട്ട­ലില്‍ നടന്ന ചട­ങ്ങില്‍ ആയുഷ് -ആ­രോഗ്യ കുടും­ബ­ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.­എ­സ്. ശിവകു­മാര്‍ നിര്‍വ്വ­ഹി­ച്ചു.

പ്രമേ­ഹ­ത്തിന് മരുന്നുകഴി­ക്കു­മ്പോള്‍ രക്ത­ത്തിലെ ഗ്ലൂക്കോസ് ലെവല്‍ ഗണ്യ­മായി കുറ­യുന്ന അവ­സ്ഥ­യായ, ഹൈപ്പോ ഗ്ലൈസീ­മിയ ഉണ്ടാ­കാറു­ണ്ട്. പുതു­തായി കണ്ടെ­ത്തിയ പ്രമേ­ഹൗ­ഷധം കഴി­ക്കു­മ്പോള്‍ ഇത് സംഭ­വി­ക്കില്ല എന്ന­താണ് മുഖ്യ സവി­ശേ­ഷ­ത. താളി­യോ­ല­ക­ളില്‍നിന്നും കണ്ടെ­ടുത്ത ഔഷ­ധ­യോ­ഗത്തെക്കുറിച്ച്, അന്താരാഷ്ട്ര നില­വാ­രത്തിലുള്ള പരീ­ക്ഷ­ണ­ങ്ങള്‍ നടത്തി ഫല­പ്രാപ്തി തെളി­യിച്ച ശേഷ­മാ­ണ് ഇതു­സം­ബ­ന്ധിച്ച ഡ്രഗ് മാസ്റ്റര്‍ ഫയല്‍ തയ്യാ­റാ­ക്കിയി­ട്ടു­ള്ള­ത്. താളി­യോ­ല­ക­ളില്‍നിന്നും ഡ്രഗ് മാസ്റ്റര്‍ ഫയല്‍ തയ്യാ­റാ­ക്കുന്ന ആദ്യ സംസ്ഥാ­ന­മാണ് കേരളം.

താളി­യോ­ല­ക­ള്‍ കണ്ടെടുത്ത് അവ­യിലെ ഔഷധയോഗ­ങ്ങളെക്കു­റി­ച്ച് തയ്യാ­റാ­ക്കിയ കേരളീയ ഔഷ­ധ­വി­ജ്ഞാനം, ആയുര്‍വേദ ലഗസി ഓഫ് കേരള എന്നീ പുസ്ത­ക­ങ്ങള്‍ മന്ത്രി പ്രകാശനം ചെയ്തു. കഴി­ഞ്ഞ­വര്‍ഷം ഇത്ത­ര­ത്തി­ലുള്ള ആറ് പുസ്ത­ക­ങ്ങള്‍, ­ട്ര­ഡി­ഷ­ണല്‍ നോളഡ്ജ് ഇന്നൊ­വേ­ഷന്‍- കേര­ള പ്രസി­ദ്ധീ­ക­രി­ച്ച­തായി മന്ത്രി അറി­യി­ച്ചു. പാര­മ്പ­ര്യ­വി­ജ്ഞാ­ന­ത്തെ­ക്കു­റിച്ച് ഇന്‍ഫര്‍മേ­ഷന്‍­-­പ­ബ്ലിക് റിലേ­ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാ­റാ­ക്കിയ "ഇദം അ­മൃതം' എന്ന ഹ്രസ്വ­ചിത്രത്തിന്റെ ആദ്യ­പ്ര­ദര്‍ശ­നവും ചട­ങ്ങിനോട­നു­ബ­ന്ധിച്ച് നട­ന്നു. കെ. മുര­ളീ­ധ­രന്‍ എംഎല്‍എ അധ്യ­ക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാ­ഹക സംഘം പ്രസി­ഡന്റ് പി.­ജി. ശശി­കു­മാര്‍ വര്‍മ്മ കൊട്ടാ­ര­ത്തില്‍നി­ന്നുള്ള താളി­യോ­ല­കള്‍ മന്ത്രിക്ക് കൈമാ­റി. മന്ത്രി അദ്ദേ­ഹത്തെ പൊന്നാ­ട­യ­ണി­യിച്ച് ആദ­രി­ക്കു­കയും പ്രശം­സാ­പത്രം നല്‍കു­ക­യും ചെയ്തു. ആയുര്‍വേദ മെഡി­ക്കല്‍ വിദ്യാ­ഭ്യാ­സ­വ­കുപ്പ് തയ്യാ­റാ­ക്കിയ എന്റെ ഭാഷ എന്ന സ്മ­ര­ണികയും ചട­ങ്ങില്‍ പ്രകാ­ശനം ചെയ്തു. ആരോ­ഗ്യ­വ­കുപ്പ് അഡി­ഷ­ണല്‍ സെക്ര­ട്ടറി കെ. സുദര്‍ശ­നന്‍, ആരോ­ഗ്യ­സര്‍വ്വ­ക­ലാ­ശാല പ്രൊ. വൈസ് ചാന്‍സ­ലര്‍ ഡോ. കെ. നളിനാക്ഷന്‍, ആയുര്‍വ്വേദ മെഡി­ക്കല്‍ വിദ്യാ­ഭ്യാസ ഡയ­റ­ക്ടര്‍ ഡോ. ടി. ശിവ­ദാ­സ്, സംസ്ഥാന ഔഷധ സസ്യ­ബോര്‍ഡ് സിഇഒ: ഡോ. കെ.ജി. ശ്രീകു­മാര്‍, ഡോ. സി. രഘു­നാ­ഥന്‍നാ­യര്‍, എസ്. സതീ­ശന്‍ നായര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. പാര­മ്പര്യ വിജ്ഞാന സംര­ക്ഷണത്തെക്കു­റിച്ച് നടന്ന സെമി­നാ­റില്‍ ഡോ. ഇ. ഉണ്ണി­ക്കൃ­ഷ്ണന്‍, ഡോ. ജോയ് വര്‍ഗീ­സ്, ഡോ. ആര്‍.­വി. വര്‍മ്മ, ഡോ. ആര്‍. സത്യ­ജിത്ത് എന്നി­വര്‍ പ്രബ­ന്ധ­ങ്ങള്‍ അവ­ത­രി­പ്പി­ച്ചു.
താളി­യോ­ല­ക­ളില്‍നിന്നും പ്രമേ­ഹൗ­ഷധം വിക­സി­പ്പി­ച്ചെ­ടുത്തു
താളി­യോ­ല­ക­ളില്‍നിന്നും പ്രമേ­ഹൗ­ഷധം വിക­സി­പ്പി­ച്ചെ­ടുത്തു
താളി­യോ­ല­ക­ളില്‍നിന്നും പ്രമേ­ഹൗ­ഷധം വിക­സി­പ്പി­ച്ചെ­ടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക