Image

സംസ്ഥാനത്ത് ആയുഷ് ആരോ­ഗ്യ­നയം നില­വില്‍വന്നു

അനില്‍ പെണ്ണു­ക്കര Published on 03 March, 2016
സംസ്ഥാനത്ത് ആയുഷ് ആരോ­ഗ്യ­നയം നില­വില്‍വന്നു
കേര­ളത്തെ ആയു­ഷ് ചികിത്സാ സമ്പ്ര­ദാ­യ­ങ്ങ­ളുടെ ആഗോള തല­സ്ഥാ­ന­മാ­ക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി­യുള്ള ആയുഷ് ആരോ­ഗ്യ­നയം നില­വില്‍വ­ന്നു. ആയുഷ് - ആരോഗ്യ കുടും­ബ­ക്ഷേമ - ദേവസ്വം വകുപ്പ് മന്ത്രി വി.­എ­സ്. ശിവ­കു­മാ­റിന്റെ അധ്യ­ക്ഷ­ത­യില്‍, തിരു­വ­ന­ന്ത­പുരം മസ്ക്കറ്റ് ഹോട്ട­ലില്‍ നടന്ന ചട­ങ്ങില്‍ ആഭ്യ­ന്ത­ര­മന്ത്രി രമേശ് ചെന്നി­ത്ത­ല­യാണ് ആയുഷ് ആരോ­ഗ്യ­ന­യ­ത്തിന്റെ പ്രകാ­ശ­ന­കര്‍മ്മം നിര്‍വ്വ­ഹി­ച്ച­ത്.

ആയു­ഷ് വകു­പ്പിന്റെ മുന്നോ­ട്ടുള്ള പ്രയാ­ണ­ത്തിന് വ്യക്ത­മായ ദിശാ­ബോധം നല്‍കുന്ന ആരോ­ഗ്യ­നയം, ആയുഷ് വകുപ്പ് രൂപീ­ക­രിച്ച് ആറു­മാ­സ­ത്തി­നകം തയ്യാ­റാക്കി നട­പ്പി­ലാ­ക്കാന്‍ സാധി­ച്ചത് വലിയ നേട്ട­മാ­ണെന്ന് രമേശ് ചെന്നി­ത്തല പ്രസം­ഗ­ത്തില്‍ പറ­ഞ്ഞു. കേര­ള­ത്തിന്റെ തന­തായ ചികിത്സാ സമ്പ്ര­ദാ­യ­ങ്ങള്‍ക്ക് കരുത്ത് പക­രുന്ന കാര്യ­ങ്ങ­ളാണ് ആരോ­ഗ്യ­ന­യ­ത്തി­ലു­ള്ള­ത്. ആയുഷ് ചികിത്സാ സൗക­ര്യ­ങ്ങ­ളുടെ ഗുണ­നി­ല­വാരം മെച്ച­പ്പെ­ടു­ത്തു­ക, അടി­സ്ഥാന സൗക­ര്യ­ങ്ങള്‍ വിക­സി­പ്പി­ക്കു­ക, ആയുഷ് ചികിത്സാ സമ്പ്ര­ദാ­യ­ങ്ങ­ളുടെ സേവനം പ്രാഥ­മി­കാ­രോ­ഗ്യ­രം­ഗത്ത് വിപു­ല­മാ­ക്കു­ക, ആയുഷ് വിദ്യാ­ഭ്യാസ നില­വാരം മെച്ച­പ്പെ­ടു­ത്തു­ക, ഗവേ­ഷ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് ആക്കം കൂട്ടു­ക മുത­ലായ കാര്യ­ങ്ങള്‍ ഉള്‍ക്കൊ­ള്ളുന്ന നയത്തിന് 10 വര്‍ഷത്തെ പ്രാബ­ല്യ­മു­ണ്ടാ­യി­രി­ക്കും.

വര്‍ധി­ച്ചു­വ­രുന്ന ജീവി­ത­ശൈലീ രോഗ­ങ്ങള്‍ക്ക് കടി­ഞ്ഞാ­ണി­ടാന്‍ ആയുര്‍വ്വേദം ഹോമിയോ മുത­ലായ ആയുഷ് ചികിത്സാ സമ്പ്ര­ദാ­യ­ങ്ങള്‍ക്ക് വിപു­ല­മായ പ്രചാരം നല്‍കേ­ണ്ടത് അത്യാ­വ­ശ്യ­മാ­ണെന്ന് അധ്യ­ക്ഷ­പ്ര­സം­ഗ­ത്തില്‍ ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ പറഞ്ഞു. അതി­നുള്ള പരി­ശ്ര­മ­ങ്ങ­ളാണ് സര്‍ക്കാര്‍ നട­ത്തു­ന്ന­ത്. കേര­ളത്തെ സമ്പൂര്‍ണ്ണ ആയുര്‍വ്വേദ സംസ്ഥാ­ന­മാക്കി മാറ്റാന്‍, കഴിഞ്ഞ അഞ്ചു­വര്‍ഷത്തെ പ്രവര്‍ത്ത­ന­ങ്ങളി­ലൂടെ സാധി­ച്ചു. പുതു­തായി രൂപ­വല്‍ക്ക­രിച്ചതുള്‍പ്പെ­ടെ­യുള്ള ഏതാനും പഞ്ചാ­യ­ത്തു­ക­ളില്‍ക്കൂടി ചികിത്സാ കേന്ദ്ര­ങ്ങ­ളായാല്‍ കേരളം സമ്പൂര്‍ണ്ണ ഹോമിയോ സംസ്ഥാ­ന­മായും മാറും. ഇതി­നാ­വ­ശ്യ­മായ തുക അനു­വ­ദി­ച്ചു­കഴിഞ്ഞു. യോഗ­-­പ്ര­കൃ­തി­ചി­കി­ത്സ, യുനാ­നി, സിദ്ധ എന്നീ ആയുഷ് ചികിത്സാ സമ്പ്ര­ദാ­യ­ങ്ങളും ഘട്ടം­ഘ­ട്ട­മായി കൂടു­തല്‍ ജന­ങ്ങ­ളി­ലെ­ത്തി­ക്കു­ക­യാണ് ലക്ഷ്യം. ഇതിന് ആയുഷ് ആരോ­ഗ്യ­നയം തീര്‍ച്ച­യായും സഹാ­യ­ക­മാ­കും. ഔഷധ സസ്യ­ങ്ങ­ളു­ടെയും ഗുണ­നി­ല­വാ­ര­മുള്ള മരു­ന്നു­ക­ളു­ടെയും ലഭ്യത ഉറ­പ്പു­വ­രുത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്ത­ന­ങ്ങള്‍ അത്യാ­വ­ശ്യ­മാ­ണ്. ഔഷ­ധി, ഹോംകോ മരു­ന്നു­നിര്‍മ്മാ­ണ­ശാ­ല­ക­ളുടെ വിക­സ­നവും ഏറെ പ്രാധാ­ന്യ­മര്‍ഹി­ക്കു­ന്നു. കാഷ്-ആയുഷ് നില­വാ­ര­ത്തി­ലേക്ക് ആയുഷ് സ്ഥാപ­ന­ങ്ങളെ വളര്‍ത്തി­യെ­ടു­ക്കണം. സംസ്ഥാ­നത്ത് ആയുഷ് ഗവേ­ഷ­ണ­കേന്ദ്രം സ്ഥാപി­ക്കണം. ഈ ലക്ഷ്യ­ങ്ങ­ളെല്ലാം മുന്‍നിര്‍ത്തി­യാണ് സംസ്ഥാ­നത്ത് ആയുഷ് നയം നട­പ്പി­ലാ­ക്കു­ന്ന­തെന്ന് വി.­എ­സ്. ശിവ­കു­മാര്‍ പറ­ഞ്ഞു.

ചട­ങ്ങില്‍ കെ. മുര­ളീ­ധ­രന്‍ എംഎല്‍എ മു­ഖ്യ­പ്ര­ഭാ­ഷണം നട­ത്തി. ആയുഷ് വകുപ്പ് സെക്ര­ട്ടറി ഡോ. എം. ബീന, ഭാര­തീയ ചികി­ത്സാ­വ­കുപ്പ് ഡയ­റ­ക്ടര്‍ ഡോ. അനി­താ­ജേ­ക്ക­ബ്, ഹോമി­യോ­പ്പതി വകുപ്പ് ഡയ­റ­ക്ടര്‍ ഡോ. കെ. ജമു­ന, നാഷ­ണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേ­ജര്‍മാരായ ഡോ. ജി.­എ­സ്. ബാല­ച­ന്ദ്രന്‍നാ­യര്‍, ഡോ. പി. ഹരി­ദാ­സ്, ആയുര്‍വ്വേദ മെഡി­ക്കല്‍ വിദ്യാ­ഭ്യാസ ഡയ­റ­ക്ടര്‍ ഡോ. ടി. ശിവ­ദാ­സ്, ഹോമി­യോ­പ്പതി മെഡിക്കല്‍ വിദ്യാ­ഭ്യാസവിഭാഗം കണ്‍ട്രോ­ളിംഗ് ഓഫീ­സര്‍ ഡോ. പി.­ജ­യ, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോ­ളര്‍ ഡോ. എന്‍. വിമ­ല, സംസ്ഥാന ഔഷധ സസ്യ­ബോര്‍ഡ് സിഇഒ: ഡോ. കെ.ജി. ശ്രീകു­മാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.
സംസ്ഥാനത്ത് ആയുഷ് ആരോ­ഗ്യ­നയം നില­വില്‍വന്നു
സംസ്ഥാനത്ത് ആയുഷ് ആരോ­ഗ്യ­നയം നില­വില്‍വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക