Image

രണ്ടില രണ്ടു വഴിക്ക്: ഏത് ഇല കൊഴിഞ്ഞാലും ജോസ്‌മോന് കുഴപ്പമുണ്ടാകരുത്

അനില്‍ പെണ്ണുക്കര Published on 03 March, 2016
രണ്ടില രണ്ടു വഴിക്ക്: ഏത് ഇല കൊഴിഞ്ഞാലും ജോസ്‌മോന് കുഴപ്പമുണ്ടാകരുത്
അങ്ങനെ അത് സംഭവിച്ചു. കേരള കോണ്ഗ്രസ് എം ഒരിക്കല്കൂടി പിളര്ന്നു. പിളരും തോറും വളരുന്ന പാര്‍ട്ടിയായി ഒരിക്കല്‍ കൂടി പാര്‍ട്ടി കരുത്തു തെളിയിച്ചു. 

പാര്ട്ടിയില് കുടംബ വാഴ്ച ആണെന്നും ജോസ്‌മോന്‍ ആയിരിക്കും ഇനി പിന്ഗാമി എന്നും അത് അംഗീകരിക്കാന്‍ പറ്റില്ല എന്നും പുറത്തു വന്ന ഇലകളായ വിമതര്‍ പറഞ്ഞു. കേരള കോണ്ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കുമെന്ന് വിമതര് അറിയിച്ചിട്ടുണ്ട്. വര്ഷങ്ങള്ക്ക് മുമ്പ് കൂട്ടുചേര്ന്ന പാര്ട്ടി കുടുംബവാഴ്ചയില് പ്രതിഷേധിച്ചാണ് ഇപ്പോള് പിളര്ന്നതെന്ന് പിളര്പ്പ് പ്രഖ്യാപിച്ചുകൊണ്ട് കേരള കോണ്ഗ്രസിലെ പ്രമുഖ നേതാവായ ആന്റണി രാജു്.

എന്നാല്‍ കേരളാ കോണ്ഗ്രസ് പിളര്ന്നത് എന്ത് രാഷ്ട്രീയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കുക എന്ന് കേരളം ഉറ്റു നോക്കുമ്പോള്‍ മാണിയുടെ ചിന്ത ജോസ് മോനെ കേന്ദ്ര മന്ത്രി ആക്കണമെന്നാണ് വിമതര്‍ പറയുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് പരാജയപ്പെട്ടാല്‍ അപ്പോള്‍ തന്നെ ജോസ് കെ മാണി കേന്ദ്ര മന്ത്രി സഭയില്‍ ചേരുമത്രേ. അതിനുള്ള തയ്യാറെടുപ്പിലാണ് മാണി എന്നാണു ആന്റണി രാജു പറയുന്നത്. ജോസ് കെ.മാണി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി കഴിഞ്ഞ മാസം ചര്ച്ച നടത്തിയാതായാണ് വിവരം. കൂടാതെ ജൊസഫ് ഇല്ലാത്ത കേരള കോണ്ഗ്രസ്(ജെ) പുനരുജ്ജീവിപ്പിക്കുവാനും വിമതര്‍ക്ക് പരിപാടി ഉണ്ട്.

ഫ്രാന്‌സിസ് ജോര്ജ്, കെ.സി ജോസഫ് എന്നിവരും ആന്റണി രാജുവിനൊപ്പം പാര്ട്ടി വിട്ടിട്ടുണ്ട്. മാനസികമായി പി.ജെ. ജോസഫ് തങ്ങള്‌ക്കൊപ്പമുണ്ടെന്നും വിമതര്‍ ഇപ്പോഴും വിശ്വസിക്കുന്നു.

മാണിയെ ബാര്‍ കോഴ കേസില്‍ എപ്പോഴും പിന്തുണച്ച ആന്റണി രാജു ഈ വിഷയത്തില്‍ മലക്കം മറിഞ്ഞു. മാണി കോഴവാങ്ങിയിട്ടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണു രാജു പറയുന്നത്.

എന്നാല്‍ കേരള കോണ്ഗ്രസ് വിട്ടു വരുന്നവരെ സ്വീകരിക്കുന്ന കാര്യത്തില് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കടന്നു വന്നത് ചില ആശയക്കുഴാപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിമതരായി വരുന്നവരെ പഠിക്കാതെ അവരെ മുന്നണിയില് പ്രവേശിപ്പിക്കരുതെന്നാണ് എല്.ഡി.എഫിനും പ്രത്യേകിച്ച് സി.പി.എമ്മിനും വി.എസ് നല്കുന്ന മുന്നറിയിപ്പ്. യു.ഡി.എഫില് നിന്ന് അഴിമതി നേരിട്ടവരാണ് പിളര്ന്ന് പുറത്തു വന്നവരെന്നും വി എസ്സിന് അഭിപ്രായമുണ്ട്.

കേരള കോണ്ഗ്രസ് വിമതര് നടത്തുന്നത് വിലപേശല് തന്ത്രമാണെന്നു സി.പി.ഐ അഭിപ്രായപ്പെട്ടുണ്ട്. വിമതരുമായി എല്.ഡി.എഫ് ഘടകകക്ഷികള് ആരും തന്നെ ഇതുവരെ ചര്ച്ച നടത്തിയിട്ടില്ല. കേരള കൊണ്ഗ്രസ് വിമത വിഭാഗം യു.ഡി.എഫ് വിട്ട് പുറത്ത് വരട്ടെയെന്നും അതിന് ശേഷം യോഗം ചേര്ന്ന് ചര്ച്ച ചെയ്ത് കാര്യങ്ങള് തീരുമാനിക്കുമെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

പാര്ട്ടിയില് നേരിടേണ്ടിവന്ന അവഗണനകളാണ് ദുഃഖകരമായ തീരുമാനത്തിന് പിന്നിലെന്ന് പിളര്പ്പിനെ സാധൂകരിച്ചുകൊണ്ട് പാര്ട്ടി ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി ജോസഫ് വെളിപ്പെടുത്തി.

എന്തായാലും വിമതര്‍ പാര്‍ട്ടി വിട്ടു പോകാന്‍ തീരുമാനിച്ചത് മാണി സാറിനു പുറമേ സങ്കടം ഉണ്ടെങ്കിലും ഉള്ളില്‍ ചിരി ആണ്. കാരണം ജോസ് മോന്‍ സേഫ് ആയി. എത്ര ഇലകള്‍ കൊഴിഞ്ഞു പോയാലും ജോസ് മോന്‍ ഡല്‍ഹിയുടെ വിളക്കാകണം. അത്രേയുള്ളൂ ആഗ്രഹം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക