Image

ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാരന്‍ ആള്‍ക്കൂട്ടത്തിലേക്ക്‌ ബസ്‌ ഓടിച്ച്‌ കയറ്റി; 9 മരണം

Published on 25 January, 2012
ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാരന്‍ ആള്‍ക്കൂട്ടത്തിലേക്ക്‌ ബസ്‌ ഓടിച്ച്‌ കയറ്റി; 9 മരണം
പൂന: മഹാരാഷ്ട്ര സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാരാന്‍ ആള്‍ക്കൂട്ടത്തിലേക്ക്‌ ബസ്‌ ഓടിച്ച്‌ കയറ്റി. സംഭവത്തില്‍ ഒമ്പത്‌ പേര്‍ മരിക്കുകയും 27 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ജീവനക്കാരനായ സന്തോഷ്‌ മാരുതി മനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഇന്ന്‌ രാവിലെ സ്വര്‍ഗേറ്റ്‌ ബസ്‌ ഡിപ്പോയില്‍ നിന്ന്‌ ബസ്‌ എടുത്ത ശേഷം റോഡിലേക്ക്‌ ഓടിച്ചിറക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യക്ക്‌ കേസെടുത്തതായി പൊലീസ്‌ അറിയിച്ചു. നാല്‍പതോളം വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക