മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സെമിഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും നാലാം നമ്പര്‍ താരം റോജര്‍ ഫെഡററും തമ്മില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാര്ട്ടിന് ഡെല്‍ പോര്‍ട്ടോയെ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളില്‍(6-4, 6-3, 6-2) കീഴടക്കിയപ്പോള്‍ തോമസ് ബെര്‍ഡിച്ചിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍(6-7 (5/7), 7-6 (8/6), 6-4, 6-3) കീഴടക്കിയാണ് നദാല്‍ സെമിയിലെത്തിയത്.
ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളില്‍ പരസ്പരം ഒമ്പതു തവണ ഏറ്റുമുട്ടിയതില്‍ നദാല്‍ ഏഴു തവണ വിജയിച്ചപ്പോള്‍ രണ്ടു ജയം മാത്രമാണ് ഫെഡററുടെ അക്കൗണ്ടിലുള്ളത്.