Image

അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)

(exclusive) Published on 16 February, 2016
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
കൂടുവെടിഞ്ഞു, ദൂരെ ദൂരെ
പറന്നു പോയവരെ…
കുന്നലനാടിനെന്നുമെന്നും
കുഞ്ഞോമനകള്‍ നിങ്ങള്‍……(കൂടുവെടിഞ്ഞു…)

ചിങ്ങച്ചില്ലയില്‍ നിങ്ങള്‍ക്കായി
പൊന്നൂഞ്ഞാലാടുന്നു….
കുഞ്ഞോലകളില്‍ നിങ്ങള്‍ക്കായി
തൈതെന്നല്‍ പാടുന്നു….(കൂടുവെടിഞ്ഞൂ….)

മഴവില്ലിന്‍ കൊടിയേറുന്നൂ
മാമലഗോപുര മുകളില്‍
പ്രാവുകള്‍ കുറുകിവിളിക്കുന്നു
പോരൂ, പോരൂ, പോരൂ…..(കൂടുവെടിഞ്ഞൂ…….)

നിങ്ങളിരിക്കുവതെങ്ങാണവിടം
കേരളമാകുന്നൂ….
നിങ്ങള്‍ ചിരിച്ചു കളിക്കുവതെങ്ങാ…..
ണവിടെപ്പൊന്നോണം……(കൂടുവെടിഞ്ഞൂ…..)

ഒലിവു പൂക്കും തീരത്തും
ഓണപ്പൂവിളി കേള്‍ക്കുന്നു…..
ഭൂമിയിലാകെ സമാധാനം-
നേരും ഗാനം പാടാം…..(കൂടുവെടിഞ്ഞൂ…..)

(1992 ഫൊക്കാനാ സമ്മേളനത്തിനുവേണ്ടി പ്രത്യേകം രചിച്ച അവതരണഗാനം)

വാഷിംഗ്ടണ്‍ ഡി.സിയില്‍ 1992-ല്‍ ഡോ പാര്‍ഥസാര്‍ഥി പിള്ള പ്രസിഡന്റായിരിക്കുമ്പോള്‍ ഫൊക്കാന കണ്‍ വന്‍ഷനില്‍ ഓ.എന്‍.വി പങ്കെടുത്തത് പലരും ഓര്‍ക്കുന്നുണ്ടാവും. ഒ.എന്‍.വി. മാത്രമല്ല എം.ടി., സുഗത കുമാരി, വിഷ്ണുനാരായണ്‍ നമ്പൂതിരി, കാക്കനാടന്‍, എന്‍.ആര്‍.എസ് ബാബു എന്നിവരും പങ്കെടൂത്തു.
അന്ന് ഫൊക്കാനക്കു വേണ്ടി എഴിതിയ അവതരണ ഗാനമാണിത്.

ഡോ. എം.വി പിള്ളയുടെ നേത്രുത്വത്തില്‍ അന്നു നടന്ന പോലെ ഒരു സാഹിത്യ സമ്മേളനം പിന്നീടുണ്ടായിട്ടില്ലെന്നു മുന്‍ ജനറല്‍ സെക്രട്ടറി സണ്ണീ വൈക്ലിഫ് അനുസ്മരിക്കുന്നു. അന്നാണു ഡോ. എം.വി. പിള്ള ഭാഷക്കൊരു ഡോളര്‍ എന്ന നവീന ആശയം കൊണ്ടു വന്നത്.

അന്നത്തെ സമ്മേളനത്തിനു മറ്റൊരു നേട്ടവുമുണ്ടായി. ആ സമ്മേളനം കണ്ടാണു എഴുത്തുകാരനാനകണമെന്ന മോഹമുദിച്ചതും എഴുത്തിലേക്കു തിരിഞ്ഞതുമെന്നും കഥാകാരനായ സി.എം.സി. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

ഫൊക്കാനക്കു വേണ്ടി എന്‍.അര്‍.എസ്. ബാബുവും അദ്വ്. അബ്ദുല്‍ റഷീദും ചേര്‍ന്ന് ഒ.എന്‍.വിയുടെ മ്രുതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയുണ്ടായി. 

ഒ.എന്‍.വിയുടെ ആത്മകഥയുടെ കോപ്പിയില്‍ അദ്ധേഹം ഒപ്പിട്ട് എന്‍.ആര്‍.എസ് ബാബു മുഖേന അയച്ചു തന്നത് ഡോ. പാര്‍ഥസാര്‍ഥി പിള്ള നന്ദിപൂര്‍വം ഓര്‍ക്കുന്നു. 60 വര്‍ഷത്തോളം നീളുന്ന സൗഹ്രുദമാണു തങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നു അദ്ധേഹം പറഞ്ഞു.

വാഷിഗ്ടണ്‍ കണ്വന്‍ഷന്റെ കോര്‍ഡിനേറ്ററും സണ്ണീ വൈക്ലിഫ് ആയിരുന്നു. 
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
Adv Rasheed placing a wreath
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
ONV and group at Niagara during the 1992 visit
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
അമേരിക്കയിലെ മലയാളികളോട് - കവിത (ഒ.എന്‍.വി)
Join WhatsApp News
വിദ്യാധരൻ 2016-02-16 11:21:08
(യശശ്ശരീരനായ കവി ശബ്‌ദാന്തരരചന നടത്തിയതിൽ മാപ്പരുളിയാലും. കേരളത്തിലെപ്പോലെ തങ്ങൾ താമസിക്കുന്ന സ്ഥലത്തെ ആക്കി തീർക്കാനുള്ള ഒരു പ്രവണതയാണ് ഇവിടെ ഇപ്പോൾ കണ്ടുവരുന്നത്‌. മലയാളികൾ പലമുഖങ്ങൾ ഉള്ളവരും മുഖം ഇല്ലാത്തവരെ ചീത്ത വിളിക്കുന്നവരും സ്വാർത്ഥരുമാണ്.  അവർ പലപ്പോഴും കവികളും പ്രശസ്തരുമായവരുടെ കൂട്ടുകെട്ടുകൾ ഉദ്ധരിച്ചു സംസാരിക്കുമ്പോഴും അവരുടെ കണ്ണ് കോഴി കൂട്ടിലാണ്. എങ്ങനെ തങ്ങളുടെ പേര് ഉയർത്താം എന്നുമാത്രമാണ് ചിന്ത.  അതിനായി അവർ വേണ്ടിവന്നാൽ കേരളത്തിലെ രാഷ്ട്രീയക്കാരോടൊപ്പം നിന്ന് കൈരളിയുടെ ഉടുമുണ്ട് അഴിക്കാൻ തയാറാണ് ) 

       അന്നും ഇന്നും 

       വിദ്യാധരൻ 


കൂട് വെടിഞ്ഞു  ദൂരെ ദൂരെ 
പറന്നു വന്നിട്ടെന്തായി ?
കുന്നലനാടിൻ കുഞ്ഞോമനകൾ 
ത്രിശങ്കു സ്വർഗ്ഗത്തിൽ .

ഊഞ്ഞാൽ കെട്ടാൻ മരമില്ലാതെ 
കാടുകൾ മറയുന്നു 
കുഞ്ഞോലകളിൽ തട്ടി പാടാൻ 
തെന്നെൽ തേങ്ങുന്നു 

തലസ്ഥാനത്ത് കൊടിയേറുന്നു 
മാമല ഗോപുരമുകളിൽ 
പ്രാവുകൾ കുറുകി ശപിക്കുന്നു 
പോകൂ പോകൂ പോകൂ (ഇവിടം വിട്ട് പോകു )

"നിങ്ങളിരിക്കുവതെങ്ങാണവിടം 
കേരളമാകുന്നു 
നിങ്ങൾ ചിരിച്ചു കളിക്കുവതെങ്ങാണ-
ടവിടെപ്പൊന്നോണം 

ഒലിവ് പൂക്കും തീരത്തെ
കേരളമാക്കല്ലേ ?
ഇവിടെ ശാന്തരായി ജീവിക്കാനായി 
അനുവദിച്ചീടൂ  
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക