Image

ഒഎന്‍കുറുപ്പിന്റെ നിര്യാണം: ഡാലസ് മലയാളി അസോസിയഷന്‍ അനുശോചിച്ചു

Published on 13 February, 2016
ഒഎന്‍കുറുപ്പിന്റെ നിര്യാണം: ഡാലസ് മലയാളി അസോസിയഷന്‍ അനുശോചിച്ചു
ഡാലസ്: മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു. കവിയും ഗാനരചയിതാവും പ്രഭാഷകനും സാംസ്ക്കാരിക നായകനുമായിരുന്ന ഓഎന്‍വി മാഷിന്റെ വേര്‍പാട് കലയോടും മനുഷ്യനോടുമുള്ള ഒരു കാലഘത്തിന്റെ പ്രതിബദ്ധതയുടെ വേദനിപ്പിക്കുന്ന വേര്‍പാടുകൂടിയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

പ്രഗത്ഭനായ ഗാനരചയിതാവ് , അദ്ധ്യാപകന്‍, തുടങ്ങിയ നിലകളില്‍ അദേഹത്തിന്റെ കാവ്യസിംഹാസനം ജനഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കും. പ്രവാസിമലയാളികളുടെ പ്രിയങ്കരനായ കവികൂടിയായിരുന്നു മാഷ്. വിദേശ മലയാളികളുടെ സാഹിത്യസാംസ്ക്കാരിക ശ്രമങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന സമീപനമായിരുന്നു എന്നു അദേഹം സ്വീകരിച്ചിരുന്നത്. അദേഹത്തിന്റെ സിനിമാ നാടക ഗാനങ്ങള്‍ മനുഷ്യന്റെ വികാരതന്ത്രികളെ സ്പര്‍ശിക്കുന്നതായിരുന്നു.

ട്രസ്റ്റ് ചെയര്‍മാന്‍ രാജു ചാമത്തില്‍, സെക്രട്ടറി സാം മത്തായി, ട്രസ്റ്റി അംഗം ബിജു തോമസ്, മീഡിയ കോര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ തുടങ്ങിയവരും ഇര്‍വിംഗ് കിംഗ്‌ലി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ചു.
ഒഎന്‍കുറുപ്പിന്റെ നിര്യാണം: ഡാലസ് മലയാളി അസോസിയഷന്‍ അനുശോചിച്ചു
Join WhatsApp News
Alex Vilanilam 2016-02-13 08:54:48
A great legendary poet and social reformer who worked hard to succeed in making Malayalam as a distinguished world language. His poems and literature will remain in the hearts of generations. 
LET HIS SOUL REST IN PEACE.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക