ന്യൂജനറേഷന് താരങ്ങളും സംവിധായകരും വെള്ളിത്തിര അടക്കി വാഴുമ്പോഴാണ് സംവിധായകന് എകെ സാജന് പുതിയ നിയമവുമായി എത്തുന്നത്. മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു രസകരമായ കുടുംബ കഥയാണ് പറയുന്നത്.
ചിത്രം ഫെബ്രുവരി അഞ്ചിന് തിയേറ്ററില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ റിലീസിങ് ഫെബ്രുവരി 12ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇപ്പോള്‍ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവും ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരവും തിയേറ്ററില്‍ ഓടുന്നത്.
ചെറുപ്പകാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ നിയമം മത്സരിക്കാന്‍ എത്തുന്നത്.
ചെറുപ്പകാരുടെ ചിത്രങ്ങള്‍ മത്സരിക്കാന്‍ തനിക്ക് ഒരു പേടിയില്ല. സംവിധായകന് എകെ സാജന് പറയുന്നു. ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്കൊപ്പം പുതിയ നിയമം മത്സരിക്കാന്‍ എത്തുമ്പോള്‍ ടെന്‍ഷനില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എകെ സാജന്.