മുംബൈ: മഹാരാഷ്ട്ര പിസിസി വൈസ് പ്രസിഡന്റ് ബാബു തോമസ് (64) അന്തരിച്ചു. വ്യാഴാഴ്ച
രാത്രി ഹൃദയാഘാതംമൂലമായിരുന്നു മരണം. പത്തനംതിട്ട നന്നുവക്കാട് നോര്‍ത്ത്
എരപ്പുങ്കല്‍ കുടുംബാംഗമാണ്.
എഐസിസി അംഗവും കോണ്‍ഗ്രസുമായി അഫിലിയേറ്റ്
ചെയ്ത തൊഴിലാളി യൂണിയനായ കാംഗാര്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍
സെക്രട്ടറിയുമാണ്.
മൃതദേഹം ഇന്നു 11നു നവിമുംബൈ പാം ബീച്ച് റോഡ് സിബിഡി
ബേലാപൂര്‍ സെക്ടര്‍ 15 ലോര്‍ഡ്സ് അപ്പാര്‍ട്മെന്റ്സിലെ വസതിയില്‍ എത്തിക്കും.
സംസ്കാരം രണ്ടിനു വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം നാലിനു സയണ്‍ ശാലിനി ഭവന്
സെമിത്തേരിയില്‍. ഭാര്യ: കുറവിലങ്ങാട് പാലയ്ക്കലോടി കുടുംബാംഗം ലിസി. മക്കൾ: മിഖ, സുബിൻ