Image

ഉത്തരാഖണ്ഡില്‍ ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസെന്ന് അഭിപ്രായ സര്‍വെ

Published on 23 January, 2012
ഉത്തരാഖണ്ഡില്‍ ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസെന്ന് അഭിപ്രായ സര്‍വെ
ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുമായി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് സ്റ്റാര്‍ ന്യൂസ്-നീല്‍സണ്‍ അഭിപ്രായ സര്‍വെ. 70 അംഗ സഭയില്‍ കോണ്‍ഗ്രസിന് 29 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. നിലവിലെ സഭയില്‍ ബിജെപിയ്ക്ക് 35 അംഗങ്ങളും കോണ്‍ഗ്രസിന് 21 അംഗങ്ങളുമാണുള്ളത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും സര്‍വെ വ്യക്തമാക്കുന്നു. 117 അംഗ സഭയില്‍ ബിജെപി-അകാലി ദള്‍ സഖ്യം 53 സീറ്റുകള്‍ നേടും. ഈ മാസം 30നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക