Image

കോക്ക­സു­ക­ളിലെ നട­പ­ടി­ക്ര­മ­ങ്ങള്‍ (ഏ­ബ്രഹാം തോമ­സ്)

Published on 04 February, 2016
കോക്ക­സു­ക­ളിലെ നട­പ­ടി­ക്ര­മ­ങ്ങള്‍ (ഏ­ബ്രഹാം തോമ­സ്)
ഡിമോ­യിന്‍: 2016 ലെ പ്രസി­ഡന്റ് തെര­ഞ്ഞെ­ടു­പ്പിന് മുന്നോ­ടി­യായി നട­ക്കുന്ന കോക്ക­സു­ക­ളില്‍ ആദ്യ­ത്തേത് അയോ­വ­യില്‍ കഴി­ഞ്ഞു. കോക്ക­സു­ക­ള്‍ പ്രവര്‍ത്തി­ക്കു­ന്നത് എങ്ങനെ എന്ന് അധി­ക­മാര്‍ക്കും അറീ­യ­മെന്ന് കരു­തു­ന്നി­ല്ല. 1846 ല്‍ സംസ്ഥാനം രൂപീ­ക­രി­കൃ­ത­മാ­യ­പ്പോള്‍ മുതല്‍ അയോ­വ­യില്‍ കോക്കസ് പ്രക്രിയ നില­നില്‍ക്കു­ന്നു. 1972 ല്‍ ഡെമോ­ക്രാ­റ്റിക് പാര്‍ട്ടി തങ്ങ­ളുടെ കോക്കസ് മധ്യ­വ­സ­ന്ത­ത്തില്‍ നിന്ന് ജനു­വരി ആദ്യ­ത്തി­ലേയ്ക്ക് മാറ­റി­യ­തു­മു­തല്‍ ആദ്യ­കോ­ക്കസ് നട­ക്കു­ന്നത് അയോ­വ­യി­ലാ­യി. 1976 ല്‍ റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടിയും ഇതേ സമ­യ­ത്തു­തന്നെ തങ്ങ­ളു­ടെയും കോക്ക­സു­ക­ള്‍ നട­ത്താന്‍ ആരം­ഭി­ച്ചു. ആ വര്‍ഷം ഡെമോ­ക്രാ­റ്റിക് കോക്ക­സില്‍ ജിമ്മി കാര്‍ട്ടര്‍ അട്ടി­മിറ വിജയം നേടു­കയും പ്രസി­ഡന്റ് തെര­ഞ്ഞെ­ടു­പ്പില്‍ വിജ­യി­ക്കു­കയും ചെയ്തു.

റിപ്പബ്ലിക്കന്‍ കോക്ക­സു­ക­ളില്‍ ബാല­റ്റു­കള്‍ വിത­രണം ചെയ്യാ­റു­ണ്ട്. വോട്ടു രേഖ­പ്പെ­ടു­ത്തിയ ബാല­റ്റു­കള്‍ ശേഖ­രിച്ച് സ്ഥാനാര്‍ത്ഥി­കള്‍ക്ക് ലഭിച്ച വോട്ടു­കള്‍ വിളം­ബരം ചെയ്യു­ന്നു. ഓരോ പ്രീസിം­ഗ്ടിലും (ഇ­ന്ത്യ­യിലെ വാര്‍ഡു­കള്‍ പോലെ) പ്രത്യേ­ക­സ്ഥ­ലത്ത് സമ്മേ­ളി­ച്ചാണ് വോട്ടര്‍മാര്‍ തങ്ങ­ളുടെ വോട്ട് രേഖ­പ്പെ­ടു­ത്തു­ന്ന­ത്. ഇതി­നു­ശേഷം കൗണ്ടി­കണ്‍വെന്‍ഷ­നി­ലേ­യ്ക്കുള്ള ഡെലി­ഗേ­റ്റു­കളെ തെര­ഞ്ഞെ­ടു­ക്കു­കയും കൗണ്ടി­കണ്‍വെന്‍ഷന്‍ എവിടെ നട­ത്ത­ണ­മെന്ന് തീരു­മാ­നി­ക്കു­ന്നു. പ്രീസിംഗ്ടുക­ളില്‍ നിന്ന് ലഭി­ക്കുന്ന നിര്‍ദേ­ശ­ങ്ങള്‍ അനു­സ­രി­ച്ചാണ് കൗണ്ടി, കോണ്‍ഗ്ര­നല്‍ ഡിസ്ട്രിക്ട് സ്റ്റേറ്റ് ലെവല്‍ തീരു­മാ­ന­ങ്ങ­ളു­ടെയും ചര്‍ച്ച­കള്‍ നട­ക്കു­ക. ഇവിടെ എടു­ക്കുന്ന തീരു­മാ­ന­ങ്ങള്‍ ജൂലൈ­യില്‍ ഒഹാ­യോ­വിലെ ക്ലീവ്‌ലാന്‍ഡില്‍ നട­ക്കുന്ന റിപ്പ­ബ്ലി­ക്കന്‍ നാഷ­ണല്‍ കണ്‍വെന്‍ഷ­നില്‍ ചര്‍ച്ച­യാ­വും. കുറ­ച്ചു­കൂടി വിശാ­ലവും സങ്കീര്‍ണ്ണ­വു­മായ നട­പ­ടി­ക­ളാണ് ഡെമോ­ക്രാ­റ്റിക് കോക്ക­സു­ക­ളില്‍ നട­ക്കു­ക.

പ്രീസിം­ഗ്ടു­ക­ളില്‍ കൂടി­യി­രി­ക്കു­ന്ന­വ­രോട് നിയമം വിശ­ദീ­ക­രി­ക്കു­ന്നു. തങ്ങള്‍ പിന്താ­ങ്ങുന്ന സ്ഥാനാര്‍ത്ഥി­കള്‍ അനു­സ­രിച്ച് വോട്ടര്‍മാര്‍ സംഘ­ങ്ങ­ളായി പിരി­യു­ന്നു. മുറി­യുടെ മൂല­ക­ളില്‍ ഈ സംഘ­ങ്ങള്‍ നില്‍ക്കു­ന്നു. ആര്‍ക്ക് വോട്ട് നല്‍ക­ണ­മെന്ന് തീരു­മാ­നി­ച്ചി­ട്ടി­ല്ലാ­ത­ത്വര്‍ പ്രത്യേ­ക­സം­ഘ­മായി നില്‍ക്കു­ന്നു. ഓരോ സംഘ­ത്തിലും ഉള്ള­വര്‍ എത്ര­യാ­ണെന്ന് എണ്ണി തിട്ട­പ്പെ­ടു­ത്തുന്നു. ഒരു സംഘ­ത്തില്‍ ആകെ വോട്ടു­ചെ­യ്യാന്‍ എത്തി­യ­വ­രുടെ 15 ശത­മാനമെങ്കിലും ഉണ്ടെ­ങ്കിലേ സംഘ­ത്തിന് നില­നില്‍പ് ഉണ്ടാ­വു­ക­യു­ള്ളൂ. 15 ശത­മാനം ഇല്ലെ­ങ്കില്‍ ഈ സംഘ­ത്തില്‍ ഉള്ളവരും തീരു­മാ­നി­ച്ചി­ട്ടി­ല്ലാ­ത്ത­വരും മറ്റ് സംഘ­ങ്ങ­ളില്‍ ലയി­ക്കു­ന്നു. വീണ്ടും സംഘാം­ഗ­ങ്ങളെ എണ്ണു­ന്നു. 15 ശത­മാനം ഇല്ലെ­ങ്കില്‍ വീണ്ടും പ്രക്രിയ തുട­രു­ന്നു. ഓരോ സംഘവും നില­നില്‍പിന് യോഗ്യത നേടു­ന്ന­തു­വരെ പ്രക്രിയ തുടര്‍ന്നുകൊണ്ടി­രി­ക്കും.

ഫെബ്രു­വരിയില്‍ സ്വന്ത­മാ­ക്കാന്‍ കഴി­യു­ന്നത് 133 പ്രതി­നി­ധി­കളെ റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടിയുടെ അയോവ കോക്ക­സു­ക­ളില്‍ തീരു­മാ­ന­മാ­യത് 30 പ്രതി­നി­ധി­കള്‍ ആര്‍ക്കൊപ്പം എന്ന കാര്യ­ത്തി­ലാ­ണ്. ഫെബ്രു­വരി 9-ന് ന്യൂഹാം­പ്‌ഷെ­യ­റിലും 20-ന് നെവാ­ഡ­യിലും 27-ന് സൗത്ത് കരോ­ലി­ന­യിലും പ്രൈമ­റി­കളും കോക്ക­സു­കളും നടന്നു കഴി­യു­മ്പോള്‍ തീരു­മാ­ന­മാ­വുക 103 ഡെലി­ഗേ­റ്റു­ക­ളുടെ കൂടി കാര്യ­മാ­ണ്.

മാര്‍ച്ച് 1-ാം തിയതി 12 സംസ്ഥാ­ന­ങ്ങ­ളില്‍ പ്രൈമ­റി­കളോ കോക്ക­സു­കളോ നട­ക്കും. സ്വന്ത­മാ­ക്കാന്‍ 650 ഡെലി­ഗേ­റ്റു­ക­ളാണ് ഉള്ള­ത്. പക്ഷെ, അപ്പോഴും പ്രസി­ഡന്റ് സ്ഥാനാര്‍ത്ഥി­യാ­വാ­നുള്ള പ്രതി­നി­ധി­കള്‍ സ്വന്ത­മാ­ക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്കും കഴി­യി­ല്ല. പ്രസി­ഡന്റ് സ്ഥാനാര്‍ത്ഥി­യായി നാമ­നിര്‍ദ്ദേശം ചെയ്യ­പ്പെ­ടാന്‍ 1200ല്‍ അധികം (പ­കു­തി­യില്‍ അധി­കം) പ്രതി­നി­ധി­കള്‍ നേടി­യി­ട്ടു­ണ്ടാ­വ­ണം. ഇല്ലെ­ങ്കില്‍ രംഗ­ത്തുള്ള എതി­രാ­ളി­കള്‍ മുഴു­വന്‍ പിന്മാ­റി­യി­ട്ടു­ണ്ടാ­വ­ണം. ഇത് സംഭ­വി­ക്കു­വാന്‍ സാധ്യത കുറ­വാ­ണ്.
കോക്ക­സു­ക­ളിലെ നട­പ­ടി­ക്ര­മ­ങ്ങള്‍ (ഏ­ബ്രഹാം തോമ­സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക