Image

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു

ജോർജ് തുമ്പയിൽ Published on 04 February, 2016
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു
ജാക്‌സണ്‍ ഹൈറ്റ്‌സ്
 ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളില്‍ സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വികാരി ഫാ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡംഗങ്ങളില്‍ ഒരാളായ ഷൈനി രാജു മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി.

മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു സിബില്‍ സ്‌കറിയ, തങ്കമ്മ തോമസ്, മിനി ഏലിയാസ്, സെക്രട്ടറി കുരുവിള കോര, ട്രഷറര്‍ ബിജു വര്‍ഗീസ്, ടിഫനി തോമസ് എന്നിവരു പ്രസംഗിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വര്‍ണാഭമായ റാലിയും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. 
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക