Image

ഷെറിഫിന്റെ വെടിയേറ്റ് ശരീരം തളര്‍ന്ന യുവാവിന് 23.1 മില്യണ്‍ നഷ്ടപരിഹാരം

പി.പി.ചെറിയാന്‍ Published on 04 February, 2016
ഷെറിഫിന്റെ വെടിയേറ്റ് ശരീരം തളര്‍ന്ന യുവാവിന് 23.1 മില്യണ്‍ നഷ്ടപരിഹാരം
ഫോര്‍ട്ട് ലോസര്‍ഡെയ്ല്‍(ഫ്‌ളോറിഡ): നിരായുധനും, കറുത്ത വര്‍ഗ്ഗക്കാരനും, 22 വയസ്സുള്ള യുവാവുമായ ഡോണ്‍ട്രല്‍ സ്റ്റീഫന് നേരെ വെടിയുതിര്‍ത്തു അരക്കു താഴെ തളര്‍ന്ന കേസ്സില്‍ ഉത്തരവാദിയായ ഷെറിഫ് 23.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡള്‍ ജൂറി ഇന്ന്(ബുധന്‍) വിധിച്ചു.

ആറു സ്ത്രീകളും, രണ്ടു പുരുഷന്മാരും അടങ്ങുന്ന ജൂറി മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വിധി പ്രഖ്യാപനത്തില്‍ യുവാവിന് ലഭിക്കേണ്ട നീതി ഷെറിഫ് നിഷേധിച്ചതായി വ്യക്തമാക്കി.
2013 സെപ്റ്റംബറിലായിരുന്നു സംഭവം. ട്രാഫിക്കിനിടയിലൂടെ സൈക്കിള്‍ സവാരിക്കെത്തിയ യുവാവിനെ തടഞ്ഞു നിര്‍ത്തുന്നതിനിടെ ഇടതുകൈ കൊണ്ടു അരയില്‍ നിന്നും എന്തോ എടുത്തത് കൈതോക്കാണെന്ന് തെറ്റിദ്ധരിച്ചു ഷെറിഫ് യുവാവിനുനേരെ 4 തവണ വെടിവെക്കുകയായിരുന്നു. ഷെറിഫിന്റെ വാദം തെറ്റായിരുന്നു എന്ന് കാറില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നും വ്യക്തമായി.
ശിക്ഷ ഇളവു നല്‍കണമെന്ന ഷെറിഫിന്റെ അറ്റോര്‍ണി അപേക്ഷിച്ചുവെങ്കിലും ജഡ്ജി അംഗീകരിച്ചില്ല. 5 മില്യണ്‍ ഡോളര്‍ ഇതുവരെ നടന്ന ചികിത്സക്കും, 6 മില്യണ്‍ ഡോളര്‍ തുടര്‍ന്നുള്ള ചികിത്സയുടെ ആവശ്യങ്ങള്‍ക്കും, ജീവിതത്തില്‍ സഹിക്കേണ്ടി വന്ന വേദനക്കും, മാനസികസംഘര്‍ഷത്തിനും 18 മില്യണ്‍ ഡോളറുമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
ഫ്‌ളോറിഡ, സംസ്ഥാന നിയമമനുസരിച്ച് 200,000 ത്തിന് മുകളില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ വിധിക്കുന്ന കേസ്സില്‍ തുക നല്‍കുവാന്‍ ഫ്‌ളോറിഡാ നിയമസമാജികരുടെ ഭൂരിപക്ഷ തീരുമാനം ആവശ്യമാണ്. ഇതിനുമുമ്പ് ഇതുപോലെയുള്ള പല വിധികളും നിയമസഭ അംഗീകരിക്കാതെ തള്ളിയ ചരിത്രവുമുണ്ട്.

ഷെറിഫിന്റെ വെടിയേറ്റ് ശരീരം തളര്‍ന്ന യുവാവിന് 23.1 മില്യണ്‍ നഷ്ടപരിഹാരം
ഷെറിഫിന്റെ വെടിയേറ്റ് ശരീരം തളര്‍ന്ന യുവാവിന് 23.1 മില്യണ്‍ നഷ്ടപരിഹാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക