Image

സിക്ക വൈറസ്- ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ നാലു കൗണ്ടികളില്‍ അടിയന്തിരാവസ്ഥ

പി.പി.ചെറിയാന്‍ Published on 04 February, 2016
സിക്ക വൈറസ്- ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ നാലു കൗണ്ടികളില്‍ അടിയന്തിരാവസ്ഥ
റ്റാമ്പ:- ഫ്‌ളോറിഡാ: സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് നാലു പ്രധാന കൗണ്ടികളില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ഇന്ന് ബുധനാഴ്ചയാണ് ഗവര്‍ണ്ണര്‍ വിജ്ഞാപനത്തില്‍ ഒപ്പിട്ടത്.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ കൊതുകുകളെ നിയന്ത്രിക്കുന്നതിനും, ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫ്‌ളോറിഡാ സംസ്ഥാനമാകെ സിക്ക വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നു.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്‌ളോറിഡായിലെ പ്രധാന കൗണ്ടികളായ മയാമ- ഡേസ്(സൗത്ത്ഫ്‌ളോറിഡ), ഹില്‍സ് ബോറൊ(റ്റാമ്പാ ബെ റീജിയന്‍), ലികൗണ്ടി(സൗത്ത് ഫ്‌ളോറിഡാ), സാന്റാ റോസാ കൗണ്ടി എന്നിവയാണ് അടിയന്തിരാവസ്ഥയുടെ പരിധിയില്‍ വരുന്നത്.

സിക്ക് വൈറസ് 1947ല്‍ ഉഗാണ്ടയിലാണ് ആദ്യമായി കണ്ടെത്തിയത്. കൊതുകുകളാണ് ഈ രോഗാണുക്കളെ പരത്തുന്നത്. ഫ്‌ളോറിഡായിലെ ചൂടുള്ള കാലാവസ്ഥയില്‍ സിക്കവൈറസുകളുടെ വളര്‍ച്ച അതിവേഗമാണ് സംഭവിക്കുന്നത്. ഒമ്പതുപേരാണ് ഇതുവരെ ഈ വൈറസിന്റെ അക്രമണത്തിന് വിധേയരായിട്ടുള്ളത്.

സിക്ക വൈറസ്- ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ നാലു കൗണ്ടികളില്‍ അടിയന്തിരാവസ്ഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക