കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ്. കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് പോലീസ് ഈ ആവശ്യമുന്നയിക്കുക.
കേസിലെ ഇരകളായ സ്ത്രീകളെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതിയില്‍ പോലീസ് ആവശ്യപ്പെടും. നുണപരിശോധനയ്ക്കായി ഇവരില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങുമെന്നും അന്വേഷണ സംഘം അറിയിച്ചു.