Image

വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 03 February, 2016
വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: റ്റാപ്പന്‍ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട അന്താരാഷ്ട്ര ത്രിദിന ഉപവാസപ്രാര്‍ത്ഥനാ മദ്ധ്യേ ജനൂവരി 30 ശനിയാഴ്ച ക്രമീകരിച്ച പ്രത്യേക സമ്മേളനത്തില്‍വച്ച് കാനഡ, യൂറോപ്പ്, അമേരിക്ക ക്‌നാനായ സുറിയാനി സഭാ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് തിരൂമനസ്സ് വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ഉദ്ഘാടനം ചെയ്തു.

പ്രവാസി ചാനല്‍ ചെയര്‍മാനൂം യുണൈറ്റഡ് മീഡിയ മാനേജിംഗ്് ഡയറക്ടറുമായ ശ്രി വര്‍ക്കി എബ്രാഹം, ഇന്‍ഡ്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റൂം ഏഷ്യാനെറ്റ് യൂ.എസ്.എ.യുടെ പ്രതിനിധിയൂമായ ഡോ. കൃഷ്ണ കിഷോര്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, വേഡ് റ്റൂ വേള്‍ഡ് ടെലിവിഷന്‍ ജനറല്‍ മാനേജര്‍ ശ്രി. പ്രമോദ് വിരൂപ്പേല്‍, ഐ.ഡി.സി.ഫ്.ഐ. കാനഡ യൂണിറ്റ് പ്രസിഡന്റ് ശ്രി. ജോസ് ജോസഫ്, ഐ.ഡി.സി.ഫ്. ഓഫ് യു.എസ്.എ. വൈസ് പ്രസിഡന്റ് ബ്രദര്‍ ജോസഫ് കൂളങ്ങര, ശ്രി. കൂര്യന്‍ ചാലുപറമ്പില്‍,ശ്രി. ജയിംസ് ജസ്റ്റിന്‍ തൂടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചൂ. അന്തരിച്ച പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനായ ശ്രി. ടി. എന്‍. ഗോപകൂമാറിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചൂകൊണ്ട് വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ ചെയര്‍മാന്‍ ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസ് ചെയ്ത പ്രസംഗത്തില്‍ മൂലാധിഷ്ടിത പരിപാടികള്‍ക്ക് ഊന്നല്‍ കൊടൂത്തൂകൊണ്ട് അശരണര്‍ക്കൂം ആലംബഹീനര്‍ക്കൂം അഗതികള്‍ക്കൂം ആവോളം സഹായം എത്തിക്കൂവാന്‍ വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ പരിശ്രമിക്കൂമെന്ന് പ്രസ്താവിച്ചൂ.

വിജ്ഞാനം, വിനോദം, വിചിന്തനം എന്നീ പടവൂകളിലൂടെ പ്രേക്ഷകരെ പൂതിയതൂം വ്യത്യസ്തവൂമായ സാമൂഹ്യ സാംസ്കാരിക കാഴ്ച്ചപ്പാടിലേക്ക് നയിക്കൂവാന്‍ വേഡ് റ്റൂ വേള്‍ഡ് ടെലിവിഷന്‍ പരിശ്രമിക്കൂമെന്ന് അദ്ദേഹം പ്രസ്താവിച്ചൂ. യൂണൈറ്റഡ് മീഡിയയുടെ പ്ലാറ്റ്‌ഫോമിലൂടെ വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന ചടങ്ങ് മീഡിയ ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ പ്രഥമ ബോക്‌സ് ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ശ്രീ മാത്യൂസ് വര്‍ഗീസ് ജൂനിയര്‍ സ്വാഗതവൂം ശ്രി. അനില്‍ ആന്റണി ക്രതജ്ഞതയൂം രേഖപ്പെടൂത്തി. സെന്റ് ജോര്‍ജ് ആര്‍ട്‌സ് സ്കൂള്‍ നയിച്ച ഏഞ്ചല്‍ ഡാന്‍സും ശ്രി. സൂധീപ് കോശിയൂടെ നേതൃത്ത്വത്തില്‍ നടത്തപ്പെട്ട സംഗീതനിശയും ഉദ്ഘാടന ചടങ്ങിനെ പ്രശോഭിതമാക്കി.
വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യു.എസ്.എ. ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക