Image

കാന്‍സറിനെതിരെ കരു­ത­ലോടെ മുന്നോട്ട് - മന്ത്രി വി.­എസ്. ശിവ­കു­മാര്‍ (ഫെബ്രു­വരി 4 ലോക കാന്‍സര്‍ ദിനം)

Published on 03 February, 2016
കാന്‍സറിനെതിരെ കരു­ത­ലോടെ മുന്നോട്ട് - മന്ത്രി വി.­എസ്. ശിവ­കു­മാര്‍ (ഫെബ്രു­വരി 4 ലോക കാന്‍സര്‍ ദിനം)
വി.­എസ്. ശിവ­കു­മാര്‍
ആരോഗ്യ കുടും­ബ­ക്ഷേമ ആയുഷ് വകുപ്പ് മന്ത്രി

ആ­ഗോ­ള മാ­ന­വ­രാ­ശി നേ­രി­ടു­ന്ന ഏ­റ്റ­വും മാ­ര­ക­മാ­യ രോ­ഗ­ങ്ങ­ളി­ലൊ­ന്നാ­ണ് കാന്‍­സര്‍. ഇ­തി­ന്റെ വ്യാ­പ­നം അ­നു­ദി­നം വര്‍­ധി­ക്കു­ക­യാ­ണ്. സം­സ്ഥാ­ന­ത്ത് ഒ­ന്ന­ര ലക്ഷ­ത്തോ­ളം കാന്‍­സര്‍ രോ­ഗി­ക­ളുണ്ടെന്നാണ് കണ­ക്കാ­ക്ക­പ്പെ­ടു­ന്നത്. അമ്പ­ത്തി­അ­യ്യാ­യി­ര­ത്തോളം കാന്‍­സര്‍ രോ­ഗി­കള്‍ ഓ­രോ വര്‍­ഷ­വും പു­തു­താ­യി ര­ജി­സ്റ്റര്‍ ചെ­യ്യു­ന്നു­. ഇ­വ­രില്‍ പ­തിനാറായി­ര­ത്തി­ല­ധി­കം­പേര്‍ തി­രു­വ­ന­ന്ത­പു­രം റീ­ജി­യ­ണല്‍ കാന്‍­സര്‍ സെന്റ­റി­ലാ­ണ് ചി­കിത്സ­യ്‌­ക്കെ­ത്തു­ന്ന­ത്. ഈ സാ­ഹ­ച­ര്യ­മെ­ല്ലാം ക­ണ­ക്കി­ലെ­ടു­ത്ത്, ബോ­ധ­വ­ത്­ക്ക­ര­ണം, മുന്‍­കൂര്‍ രോഗനിര്‍­ണ്ണ­യം, ചി­കി­ത്സ, സാ­ന്ത്വ­ന ചി­കി­ത്സ, പഠ­ന­ഗവേ­ഷ­ണ­ങ്ങള്‍ എ­ന്നീ മേ­ഖ­ല­ക­ളി­ലെ­ല്ലാം സര്‍­ക്കാര്‍ അതീ­വ­ജാ­ഗ്ര­ത പു­ലര്‍­ത്തു­ന്നു­ണ്ട്. അ­തോ­ടൊ­പ്പം­ത­ന്നെ, കാന്‍­സ­റി­നെ­തി­രേ സ­മൂ­ഹ­മൊ­ന്ന­ട­ങ്കം ഒ­ത്തൊ­രു­മി­ച്ച് മു­ന്നേ­റേ­ണ്ട സാ­ഹ­ച­ര്യ­മാ­ണു­ള്ള­ത്.

ന­മ്മു­ടെ സം­സ്ഥാ­ന­ത്ത് കാന്‍­സ­റി­നെ­തി­രാ­യ സര്‍­ക്കാര്‍ സം­വി­ധാ­നം മു­മ്പെ­ങ്ങു­മു­ണ്ടാ­കാ­ത്ത­വിധം ശ­ക്ത­മാ­ണ്. ദേ­ശീ­യ ശ്ര­ദ്ധ­നേ­ടി­യ കേ­ര­ള­ത്തി­ന്റെ സു­കൃ­തം പ­ദ്ധ­തി­യി­ലൂ­ടെ, ഒ­ട്ടേ­റെ­പേര്‍­ക്ക് സൗജന്യ കാന്‍­സര്‍ ചി­കി­ത്സ ല­ഭ്യ­മാ­ക്കാന്‍ ക­ഴി­ഞ്ഞു. ആര്‍.സി.സി, മ­ല­ബാര്‍ കാന്‍­സര്‍ സെന്റര്‍, തിരു­വ­ന­ന്ത­പു­രം, ആ­ല­പ്പു­ഴ, കോ­ട്ട­യം, കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ളേ­ജു­കള്‍, എ­റ­ണാ­കു­ളം ജ­ന­റല്‍ ആ­ശു­പ­ത്രി എ­ന്നി­വി­ട­ങ്ങ­ളി­ലെ­ല്ലാം പ­ദ്ധ­തി­യു­ടെ ആ­ദ്യ­ഘ­ട്ട­ത്തില്‍ സൗ­ജ­ന്യ ചി­കി­ത്സ ലഭ്യ­മാ­ക്കി­യി­ട്ടു­ണ്ട്. ഈ ഘട്ട­ത്തില്‍ 35 ല­ക്ഷം കു­ടും­ബ­ങ്ങള്‍­ക്ക് ചി­കി­ത്സാ­സ­ഹാ­യം എ­ത്തി­ക്കു­ക­യാ­ണ് ലക്ഷ്യം.

കു­ടും­ബ­ശ്രീ­യു­ടെ സ­ഹ­ക­ര­ണ­ത്തോ­ടെ, സംസ്ഥാ­ന­ത്ത് ന­ട­പ്പി­ലാ­ക്കി­വ­രു­ന്ന “സ്വാ­സ്ഥ്യം’ എ­ന്ന ബൃ­ഹ­ത്താ­യ കര്‍­മ്മ­പ­രി­പാ­ടി­യു­ടെ ര­ണ്ടാം­ഘ­ട്ട­വും പു­രോ­ഗ­മി­ക്കു­ക­യാ­ണ്. 41.5 ല­ക്ഷം സ്ത്രീ­ക­ളു­ടെ പങ്കാ­ളി­ത്ത­മു­ള്ള മ­ഹാ­പ്ര­സ്ഥാ­ന­മാ­യ കുടും­ബ­ശ്രീ­യും തി­രു­വ­ന­ന്ത­പു­രം ആര്‍.സി.സി­യും സം­യു­ക്തമാ­യാ­ണ്, ഈ ഘ­ട്ട­ത്തില്‍ കാന്‍­സര്‍ ബോ­ധ­വ­ത്­ക്ക­ര­ണ­-­പ്ര­തി­രോ­ധ­-നി­യ­ന്ത്ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് നട­ത്തി­വ­രു­ന്ന­ത്. കാന്‍­സര്‍ രോ­ഗ­ത്തെ ത­ട­യു­ക, രോ­ഗ­ബാ­ധ­യു­ണ്ടാ­യാല്‍ നേ­ര­ത്തേ ക­ണ്ടു­പി­ടി­ച്ച് ചി­കി­ത്സി­ക്കു­ക. രോ­ഗ­വി­മു­ക്തി നേ­ടാ­നാ­വാ­ത്ത­വര്‍­ക്ക് സാ­ന്ത്വ­ന­ചി­കി­ത്സ­യി­ലൂ­ടെ ശി­ഷ്­ട­ജീ­വി­തം വേ­ദ­നാ­ര­ഹി­ത­മാ­ക്കു­ക എ­ന്നീ കാ­ര്യ­ങ്ങ­ളി­ലെ­ല്ലാം കു­ടും­ബ­ശ്രീ­യു­ടെ സന്ന­ദ്ധ­പ്ര­വര്‍­ത്ത­കര്‍­ക്ക് അ­തു­ല്യ­മാ­യ സേ­വ­നം ല­ഭ്യ­മാ­ക്കു­വാ­നാ­കും.

ആര്‍.സി.സി, തല­ശ്ശേരി മ­ല­ബാര്‍ കാന്‍­സര്‍ സെന്റര്‍, അ­ഞ്ച് ഗ­വണ്‍­മെന്റ് മെ­ഡി­ക്കല്‍ കോളേജുകള്‍, എ­റ­ണാ­കു­ളം ജ­ന­റല്‍ ആ­ശു­പ­ത്രി എന്നി­വി­ട­ങ്ങ­ളി­ലെ­ല്ലാം കാന്‍­സര്‍ ചി­കി­ത്സാ സൗക­ര്യം ല­ഭ്യ­മാ­ണ്. മ­റ്റ് ജി­ല്ല­ക­ളി­ലെ രോ­ഗി­കള്‍­ക്കും ഇ­വ­യെ ആ­ശ്ര­യി­ക്കേ­ണ്ട സാ­ഹ­ച­ര്യ­മാ­ണ് മുമ്പുണ്ടാ­യി­രു­ന്നത്. ആ­രോ­ഗ്യവ­കു­പ്പ് 2013 ല്‍ ആ­രം­ഭി­ച്ച ജി­ല്ലാ കാന്‍­സര്‍ കെ­യര്‍ പ­ദ്ധ­തി­യി­ലൂ­ടെ അതിന് പ­രി­ഹാ­രം കാ­ണു­വാന്‍ സാ­ധി­ച്ചി­ട്ടു­ണ്ട്. ഇ­പ്പോള്‍ എ­ല്ലാ ജി­ല്ല­ക­ളി­ലും കാന്‍­സര്‍ ചി­കി­ത്സാ സൗ­ക­ര്യം ല­ഭ്യ­മാ­ണ്. പ്ര­ധാ­ന­പ്പെ­ട്ട ആ­ശു­പ­ത്രി­കള്‍ തി­ര­ഞ്ഞെ­ടു­ത്ത് അ­ടി­സ്ഥാ­ന സൗ­ക­ര്യ­ങ്ങള്‍ വി­ക­സി­പ്പി­ക്കു­ക­യും അ­വ­ശ്യ സാ­മ­ഗ്രി­കള്‍ സ­ജ്ജീ­ക­രി­ക്കു­ക­യും ചെ­യ്­തി­ട്ടു­ണ്ട്. കാന്‍­സര്‍ രോ­ഗ­വി­ദ­ഗ്­ദ്ധ­രു­ടെ ദൗര്‍­ല­ഭ്യം ക­ണ­ക്കി­ലെ­ടു­ത്ത്, അസിസ്റ്റന്റ് സര്‍­ജന്‍­മാര്‍­ക്കും ന­ഴ്‌­സു­മാര്‍­ക്കും വിദ­ഗ്ദ്ധ പ­രി­ശീ­ല­നം നല്‍­കി­യി­ട്ടു­മു­ണ്ട്. സം­സ്ഥാ­ന­ത്ത് ഗുഡ്­ക്ക­യും പാന്‍­മ­സാ­ല­യും നി­രോ­ധി­ച്ച­ത് കാന്‍­സര്‍ നിയന്ത്ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ഏ­റെ സ­ഹാ­യ­ക­മാ­യി­ട്ടുണ്ട്.

ക­ഴി­ഞ്ഞ­വര്‍­ഷം, ലോ­ക കാന്‍­സര്‍ ദി­ന­ത്തില്‍ സം­സ്ഥാ­ന­ത്താ­രം­ഭി­ച്ച കേ­ര­ള കാ­മ്പ­യിന്‍ എ­ഗന്‍­സ്റ്റ് കാന്‍­സര്‍ എ­ന്ന ബൃ­ഹ­ത്താ­യ കാന്‍­സര്‍ ബോ­ധ­ന­നി­യ­ന്ത്ര­ണ ചി­കി­ത്സാ­പ­ദ്ധ­തി വി­ജ­യ­ക­ര­മാ­യി പു­രോഗ­മി­ക്കു­ക­യാ­ണ്. ത­ദ്ദേ­ശ­സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും, ആര്‍.സി.സി­യു­ടെ­യും, ദേ­ശീ­യ ഗ്രാ­മീ­ണ ആരോ­ഗ്യ ദൗ­ത്യ­ത്തി­ന്റെ­യും സഹ­ക­ര­ണ­ത്തോ­ടെ­യാ­ണ് ഈ പ­ദ്ധ­തി ന­ട­പ്പി­ലാ­ക്കി­വ­രു­ന്ന­ത്. പ­ത്ത­നംതി­ട്ട, ആ­ല­പ്പു­ഴ, ഇ­ടു­ക്കി, തൃ­ശ്ശൂര്‍ ജി­ല്ല­ക­ളി­ലാ­ണ് പ­ദ്ധ­തി പു­രോ­ഗ­മി­ക്കു­ന്ന­ത്. കേര­ള­ത്തി­ലെ സ്­ത്രീ­ക­ളില്‍ കൂ­ടു­ത­ലാ­യി ക­ണ്ടു­വ­രു­ന്ന­ത് ബ്ര­സ്റ്റ് കാന്‍­സ­റും ഗര്‍­ഭാ­ശ­യ കാന്‍­സ­റു­മാ­ണ്. വാ­യി­ലെ കാന്‍­സ­റാ­ണ് പു­രു­ഷ­ന്മാ­രില്‍ കൂടു­തല്‍. ഇ­വ തു­ട­ക്ക­ത്തി­ലേ ക­ണ്ടു­പി­ടി­ച്ചാല്‍ 90 ശത­മാ­ന­ത്തോ­ളം പൂര്‍­ണ്ണ­മാ­യും ചി­കി­ത്സിച്ചു മാ­റ്റാ­വു­ന്ന­താ­ണ്. അ­ത് ല­ളി­ത­വും ചെ­ല­വു­കു­റ­ഞ്ഞ­തു­മാ­ണ്. ഇ­തി­നാ­ണ് ഈ ബൃ­ഹ­ത് പ­ദ്ധ­തി ഊ­ന്നല്‍ നല്‍­കു­ന്ന­ത്. ആ­ദ്യ­ഘ­ട്ട­ത്തില്‍ ഏ­ഴ് ല­ക്ഷം­പേര്‍ക്ക് സ­ഹാ­യ­മെ­ത്തി­ക്കു­ക­യാ­ണ് ല­ക്ഷ്യം.
കാന്‍സറിനെതിരെ കരു­ത­ലോടെ മുന്നോട്ട് - മന്ത്രി വി.­എസ്. ശിവ­കു­മാര്‍ (ഫെബ്രു­വരി 4 ലോക കാന്‍സര്‍ ദിനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക