Image

ചികിത്സാരംഗത്തെ ആഗോളനേട്ട­ങ്ങള്‍ കേര­ളീ­യര്‍ക്ക് ലഭ്യ­മാ­ക്കുക ലക്ഷ്യം : മുഖ്യ­മന്ത്രി

അനില്‍ പെണ്ണു­ക്കര Published on 03 February, 2016
ചികിത്സാരംഗത്തെ ആഗോളനേട്ട­ങ്ങള്‍ കേര­ളീ­യര്‍ക്ക് ലഭ്യ­മാ­ക്കുക ലക്ഷ്യം : മുഖ്യ­മന്ത്രി
ആഗോളചികിത്സാ രംഗത്തെ നേട്ട­ങ്ങള്‍, എല്ലാ കേര­ളീ­യര്‍ക്കും ലഭ്യ­മാ­ക്കുക എന്ന ലക്ഷ്യ­ത്തോടെയുള്ള പ്രവര്‍ത്ത­ന­ങ്ങ­ളാണ് സര്‍ക്കാര്‍ നട­പ്പി­ലാ­ക്കി­വ­രു­ന്ന­തെന്ന് മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി പറ­ഞ്ഞു. പൊതു­ജ­നാ­രോ­ഗ്യ­രം­ഗത്ത് വന്‍ കുതി­ച്ചു­ചാട്ടത്തി­നി­ട­യാ­ക്കി­യത് ഈ ലക്ഷ്യ­ത്തി­ല­ധി­ഷ്ഠി­ത­മായ പ്രവര്‍ത്ത­ന­ങ്ങ­ളാ­ണെന്നും മുഖ്യ­മന്ത്രി ചൂണ്ടി­ക്കാട്ടി. തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേ­ജില്‍, സര്‍ക്കാര്‍ മേഖ­ലയിലെ ആദ്യത്തെ, കരള്‍ മാറ്റി­വ­യ്ക്കല്‍ തീവ്ര പരി­ച­ര­ണ­വി­ഭാഗം ഉദ്ഘാ­ടനം ചെയ്ത് പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം. സര്‍ക്കാര്‍ സംരം­ഭ­മായ മൃത­സ­ഞ്ജീ­വനി മുഖേന, 190 ദാതാ­ക്ക­ളില്‍നിന്ന് 521 സ്വീകര്‍ത്താ­ക്ക­ളി­ലേക്ക് അവ­യ­വ­ങ്ങള്‍ വിജ­യ­ക­ര­മായി മാറ്റി­വ­ച്ച­തിന്റെ പ്രഖ്യാ­പ­നവും മുഖ്യ­മന്ത്രി നിര്‍വ്വ­ഹി­ച്ചു.

ലോകോ­ത്തര നില­വാ­ര­ത്തി­ലുള്ള കരള്‍മാ­റ്റി­വ­യ്ക്കല്‍ സംവി­ധാ­ന­മാണ് മെഡി­ക്കല്‍ കോളേ­ജില്‍ സജ്ജ­മാ­ക്കി­യി­ട്ടു­ള്ള­തെന്ന്, സര്‍ക്കാര്‍ മേഖ­ല­യിലെ ആദ്യത്തെ എച്ച്.­എല്‍.എ ലാബ് ഉദ്ഘാ­ടനം ചെയ്തു­കൊണ്ട് ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ അറി­യി­ച്ചു. ദാ­താ­വി­ന്റെയും സ്വീകര്‍ത്താ­വി­ന്റെയും അവ­യ­വങ്ങളുടെ ചേര്‍ച്ച നിര്‍ണ്ണ­യി­ക്കു­ന്ന­തി­നുള്ള ലാബാ­ണി­ത്. ഇനി, അവ­യ­വ­മാ­റ്റ­ത്തി­നായി കാത്തുക­ഴി­യു­ന്ന, നിര­വധി രോഗി­കള്‍ക്ക്, തുച്ഛ­മായ ചെവ­ലില്‍ വളരെ വേഗ­ത്തില്‍ ഈ ലാബി­ലൂടെ അവ­യ­വ­ങ്ങ­ളുടെ ക്രോസ്മാ­ച്ചിംഗ് നട­ത്താ­നാകും. കരള്‍ മാറ്റി­വ­യ്ക്കല്‍ രംഗത്തെ ദക്ഷി­ണേ­ന്ത്യ­യിലെ റഫ­റല്‍ കേന്ദ്ര­മായ സി.­എം.സി വെല്ലൂ­രില്‍ ലഭ്യ­മായ അതേ സാങ്കേ­തി­ക­വി­ദ്യ­യാണ് ഇവി­ടെയും ഏര്‍പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്. ഇരു സ്ഥാപ­ന­ങ്ങ­ളിലു­മുള്ള എച്ച്.­എല്‍.­എ. ലാബു­ക­ളിലെ പരിശോധനാ­ഫ­ല­ങ്ങള്‍ തുല്യ­മാ­ണെന്ന സര്‍ട്ടി­ഫി­ക്കറ്റ് സി.­എം.സി യുടെ അധി­കൃ­ത­രില്‍നിന്നും തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേ­ജിന് ഉദ്ഘാ­ടനദിവ­സം­തന്നെ ലഭി­ച്ചതില്‍ സന്തോ­ഷ­മു­ണ്ടെന്നും ആരോ­ഗ്യ­മന്ത്രി പറ­ഞ്ഞു.

കരള്‍ മാറ്റി­വ­യ്ക്കല്‍ ശസ്ത്ര­ക്രി­യ­യ്ക്കായി, മൂന്നര കോടി രൂപ­യുടെ 21 ഉപ­ക­ര­ണ­ങ്ങ­ളാണ് സജ്ജ­മാ­ക്കി­യി­ട്ടു­ള്ള­ത്. ശസ്ത്ര­ക്രി­യയ്ക്ക് ശേഷം രോഗിക്ക്, തീവ്ര പരി­ച­രണം ആവ­ശ്യ­മാ­ണ്. ഇതി­നായി 27 ലക്ഷം രൂപ വിനി­യോ­ഗിച്ച് ഐ.­സി.­യുവും ഒരു­ക്കി­യി­ട്ടു­ണ്ട്. 11 ലക്ഷം രൂപ വീതം വിലവരുന്ന ലിവര്‍ ട്രാന്‍സ്പ്ലാ­ന്റേ­ഷന്‍ മരുന്നു കിറ്റുകളും രോഗി­കള്‍ക്ക് ഇവിടെ ലഭ്യ­മാ­ണ്. 70 ലക്ഷ­ത്തോളം രൂപ വിനി­യോ­ഗി­ച്ചാണ് എച്ച്.­എല്‍.­എ. ലാബ് സജ്ജ­മാ­ക്കി­യി­ട്ടു­ള്ള­ത്. ഒരു മാസ­ത്തി­നകം പുതിയ കാത്ത്‌ലാ­ബ്, സി.ടി സ്കാന്‍, എം.­ആര്‍.­ഐ സ്കാന്‍ എന്നിവ മെഡി­ക്കല്‍ കോളേ­ജില്‍ ലഭ്യ­മാ­ക്കു­മെന്നും ആരോ­ഗ്യ­മന്ത്രി അറി­യി­ച്ചു.

യോഗ­ത്തില്‍ എം.­എ. വാഹിദ് എം.­എല്‍.­എ.­ അധ്യ­ക്ഷത വഹി­ച്ചു. കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, മൃത­സ­ഞ്ജീ­വനി സംസ്ഥാന കണ്‍വീ­ന­റു­ം മെഡി­ക്കല്‍ കോളേജ് പ്രിന്‍സിപ്പാളു­മായ ഡോ. തോമസ് മാത്യു, ഡി.­എം.­ഇ: ഡോ. എ. റംലാ­ബീ­വി, മെഡി­ക്കല്‍ കോളേജ് വൈസ് പ്രിന്‍സി­പ്പാള്‍ ഡോ. ഗിരിജ കുമാ­രി, ആശു­പത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാ­സ്, മൃത­സ­ഞ്ജീ­വനി നോഡല്‍ ഓഫീ­സര്‍ ഡോ. നോബിള്‍ ഗ്രേഷ്യ­സ്, എസ്.­എ.­ടി. ആശു­പത്രി സൂപ്രണ്ട് ഡോ. വി.­ആര്‍. നന്ദി­നി, നഴ്‌സിംഗ് കോളേജ് പ്രിന്‍സി­പ്പാള്‍ പ്രൊഫ. എല്‍. നിര്‍മ്മ­ല, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്തിലജ­നം, ഡോ. വേണു­ഗോ­പാല്‍, ഡോ. ശാന്താ സദാ­ശി­വന്‍, ഡോ. ജി. കൃഷ്ണ, ഡോ. ജേക്കബ് ജോര്‍ജ്, ജിബിന്‍ ജയിം­സ് എന്നി­വര്‍ പ്രസം­ഗി­ച്ചു. മൃത­സ­ഞ്ജീ­വനി മുഖേന അവ­യവങ്ങള്‍ സ്വീക­രിച്ചവര്‍ക്ക് മുഖ്യ­മന്ത്രി ആശം­സ­കള്‍ നേര്‍ന്നു.
ചികിത്സാരംഗത്തെ ആഗോളനേട്ട­ങ്ങള്‍ കേര­ളീ­യര്‍ക്ക് ലഭ്യ­മാ­ക്കുക ലക്ഷ്യം : മുഖ്യ­മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക