Image

കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം

Published on 03 February, 2016
കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം
ഫിലാഡെല്‍ഫിയ: കലാ മലയാളീ അസോസിയേഷന്‍ ഓഫ് ഡെലാവേര്‍ വാലി വാര്‍ഷിക ബാങ്ക്വറ്റും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും സംയുക്തമായി ആഘോഷിച്ചു. പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി ഡെലാവേര്‍ എന്നീ സംസ്ഥാനങ്ങളിലായ വ്യാപിച്ചിരിക്കുന്ന മലയാളീ സമൂഹത്തിന് കലാ,കായിക,സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ദിശാബോധവും നേതൃത്വവും നല്‍കുവാന്‍ കലയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് തോമസ് എബ്രഹാം (ബിജു)ഓര്‍മ്മിപ്പിച്ചു. കലയുടെ സ്ഥാപകനേതാവും വൈസ്പ്രസിഡന്റുമായ ഡോ.ജെയിംസ് കുറിച്ചി റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. അമേരിക്കന്‍ മലയാളികളുടെ ചിരകാലസുഹൃത്തും സമാധാനപ്രവര്‍ത്തകനും, നയതന്ത്രവിദഗ്ദ്ധനുമായ ശ്രീ.ടി.പി.ശ്രീനിവാസനെതിരായുള്ള ക്രൂരമായ ആക്രമണത്തെ യോഗം അപലഹിച്ചു.

കലാവിമന്‍സ് ഫോറം ഭാരവാഹികളായ ആഷാ ഫിലിപ്പ്, പ്രഭാതോമസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ വിജ്ഞാനപ്രദമായിരുന്നു. ഡോ.ആനിപോള്‍, മിനി എബ്രഹാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചിരിയരങ്ങും സംഗീതനിശയും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേറി.

കലയുടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളോടൊപ്പം ബാങ്ക്വറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. വേദനിക്കുന്നവര്‍ക്ക് സാന്ത്വനം പകരുന്ന ഫോമാ-ആര്‍.സി.സി പ്രൊജക്ടിനുവേണ്ടി കല സമാഹരിച്ച തുക നിയുക്തപ്രസിഡന്റ് ശ്രീ.സണ്ണി എബ്രഹാമില്‍ നിന്നും ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ.ജിബി തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് ഫോമാ-ആര്‍.സി.സി.പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ.ജോസ് എബ്രഹാമിനു സമര്‍പ്പിച്ചു.

ഫോമാ മുന്‍പ്രസിഡന്റ് ശ്രീ.ജോര്‍ജ് മാത്യൂ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ നാഷണല്‍ കമ്മറ്റി അംഗം രേഖ ഫിലിപ്പ് തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.

ജീവകാരുണ്യമേഖലയില്‍ കല നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമെന്ന് ശ്രീ.ജിബി.തോമസ് അഭിപ്രായപ്പെട്ടു. കലയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ് എന്ന് സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു. സാമൂഹികരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുവാന്‍ ഇനിയും കലയ്ക്ക് സാധിക്കട്ടെ എന്ന് ശ്രീ.ജോസ് എബ്രഹാം പ്രത്യാശ പ്രകടിപ്പിച്ചു. 

കലയുടെ വിഭവസമാഹരണ ഉദ്യമങ്ങളില്‍ പങ്കാളിയായ എല്ലാവര്‍ക്കും ട്രഷറര്‍ ജോജോ കോട്ടൂര്‍ നന്ദി പ്രകാശിപ്പിച്ചു.

ശ്രീ.തോമസ് എബ്രഹാം (പ്രസിഡന്റ്), ശ്രീമതി. രേഖാ ഫിലിപ്പ്(സെക്രട്ടറി), ശ്രീ.ബിജൂ സഖറിയാ, ശ്രീ.തങ്കപ്പന്‍ നായര്‍, ശ്രീ.പി.കെ.പ്രഭാകരന്‍, ഡോ.കുര്യന്‍ മത്തായി, ശ്രീ. അലക്‌സ് ജോണ്‍, ശ്രീ.കോര എബ്രഹാം, ശ്രീ. മാത്യൂ പി.ചാക്കോ, എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം
കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം
കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക