Image

ഫ്രാന്‍സീസ് മാര്‍പാപ്പ സിനിമയില്‍ രംഗപ്രവേശനം നടത്തുന്നു

ജോര്‍ജ് ജോണ്‍ Published on 03 February, 2016
ഫ്രാന്‍സീസ് മാര്‍പാപ്പ  സിനിമയില്‍ രംഗപ്രവേശനം നടത്തുന്നു
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമിയില്‍ മുഖം കാണിക്കുന്നു. 'ബിയോണ്ട് ദി സണ്‍' എന്ന ചിത്രത്തിലാണ് മാര്‍പാപ്പ അഭിനയിക്കുന്നത്. വിവിധ സംസ്‌കാരത്തിലുള്ള കുട്ടികള്‍ അവരുടെ ചുറ്റുമുള്ള ലോകത്ത് യേശുക്രിസ്തുവിനെ തിരയുന്നതാണ് ഈ ചിത്രത്തിലെ കഥ. 
ആംബി പിക്‌ച്ചേഴ്‌സ് എന്ന ഫിലിം കമ്പനിയാണ് ഈ ഫീച്ചര്‍ ഫിലിമിന്റെ നിര്‍മ്മാതാവ്. എങ്ങനെയാണ് യേശുവിനെ അന്വേഷിക്കേണ്ടത് എന്ന് മാര്‍പാപ്പ കുട്ടികള്‍ക്ക് സിനിമയുടെ അവസാന ഭാഗം  ഉപദേശിച്ചു കൊടുക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. അല്ലാതെ മാര്‍പാപ്പ ചിത്രത്തില്‍ ഒരു മുഴു സിനിമാനടനായി അഭിനയിക്കില്ലെന്നാണ് വത്തിക്കാന്‍ വക്താവ് പറഞ്ഞത്. മാര്‍പാപ്പ സിനിമയില്‍ ഒരു തുടക്കം കുറിക്കുന്നു എന്ന് മാത്രം.  ഈ സിനിമയില്‍ നിന്നും കിട്ടുന്ന പത്രിഫലം തന്റെ നാടായ അര്‍ജന്റീനയില്‍ പാവപെട്ട യുവാക്കളുടെ ധര്‍മ്മ സ്ഥാപങ്ങള്‍ക്ക്‌വേണ്ടി മാര്‍പാപ്പ വിനിയോഗിക്കും.

ഫ്രാന്‍സീസ് മാര്‍പാപ്പ  സിനിമയില്‍ രംഗപ്രവേശനം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക