ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രഥമ ലീഡര്‍ കെ.
കരുണാകരന് മെമ്മോറിയല്‍ അവാര്‍ഡ് വിതരണത്തിനായി കെ.മുരളീധരന് എംഎല്‍എ ജനുവരി
22ന് (ഞായര്‍) ഡബ്ലിനിലെത്തുന്നു. അയര്‍ലന്‍ഡിലെ ജൂണിയര്‍, സീനിയര്‍ സര്‍ട്ട്
വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യര്‍ഥികള്‍ക്കും, ഐഒസി
നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിച്ചവര്‍ക്കും താലയില്‍ നടക്കുന്ന ക്വിസ്
മത്സര വിജയികള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്.
ഡബ്ലിന്‍ താലയിലെ ദ പ്ലാസ
ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് ഐഒസി പ്രസിഡന്റ് എമി
സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ചേരുന്ന യോഗത്തില്‍ കെ.മുരളീധരന് എംഎല്‍എ
അവാര്‍ഡുകള്‍ വിതരണം ചെയ്യും. യോഗത്തില്‍ അയര്‍ലന്‍ഡിലെ പ്രമുഖ കലാ സാംസ്കാരിക
രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. പരിപാടിയോടനുന്ധിച്ച് വിവിധ
കലാപരിപാടികളും ഉണ്ടായിരിക്കും. യോഗത്തിലേയ്ക്ക് എല്ലാ മലയാളികളേയും സ്വാഗതം
ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനറും ഐഒസി സെക്രട്ടറിയുമായ ബെന്നി കണ്ണമ്പുഴ,
ജിസോയ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0877909860,
0851297693, 0876929420. പരിപാടി നടക്കുന്ന സ്ഥലം: THE PLAZA HOTEL , TALLAGHT,
DUBLIN 24.