കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഡിഡിഇ നാളെ(തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചാംപ്യന്‍ഷിപ്പ് നേടിയതിന്റെ ആഹ്ലാദസൂചകമായിട്ടാണ് അവധി. പ്ലസ് ടു വരെയുള്ള സ്കൂളുകള്‍ക്കാണ് അവധി ബാധകമാകുക. 810 പോയിന്റുമായാണ് കോഴിക്കോട് കിരീടം നേടിയത്.