ഫ്ലോറിഡ: 2016 ജൂലൈ 7 മുതല്‍ 10 വരെ തീയതികളില്‍ അമേരിക്കയിലെ കൊച്ചു കേരളം
എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫെഡറേഷന് ഓഫ്
മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍
നടത്തപ്പെടുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ വച്ചു നടക്കുന്ന ഫോമാ 2016-2018
കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകളുടെ മേല്‍
നോട്ടത്തിനായി മൂന്നംഗ തിരഞ്ഞെടുപ്പു സമിതിയെ ഫോമായുടെ ദേശീയ ഭരണ സമതി
തിരഞ്ഞെടുത്തു.
ചിക്കാഗോയില്‍ നിന്നുള്ള സ്റ്റാന്‍ലി കളരിക്കമുറി,
ഫ്ലോറിഡയില്‍ നിന്നുള്ള സി. കെ. ജോര്‍ജ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗ്രേസി
ജെയിംസ് എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തത്. സ്റ്റാന്‍ലി
കളരിക്കമുറിയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷ്ണര്‍.
2016 ജനുവരി 5ആം തീയതി
നടന്ന ഫോമാ ദേശീയ സമിതി യോഗത്തിലാണ് കമ്മീഷ്ണര്‍മാരെ
തിരഞ്ഞെടുത്തത്.
ചിക്കാഗോയിലെ ഘനഗംഭീര ശബ്ദത്തിനുടമയും, ഫോമായുടെ മുതിര്‍ന്ന
നേതാവും, ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ സ്റ്റാന്‍ലി, ഫോമാ
2010 2012 ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. അമേരിക്കന്‍
മലയാളി ദേശീയ സംഘടനകളുടെ മുതിര്‍ന്ന നേതാവും, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ
മുന്‍ പ്രസിഡന്റും ദീര്‍ഘകാല പ്രവര്‍ത്തകനും, ഫോയുടെ മുന്‍ ദേശീയ സമിതിയിലെ
അംഗവുമായിരുന്നു സി. കെ. ജോര്‍ജ്. ഫോമായുടെ 20082010 കാലഘട്ടത്തിലെ വുമണ്‍
റപ്രസെന്റ്റേറ്റീവും, ലോങ്ങ് ഐലണ്ട് മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകയും,
ഫോമായുടെ വുമണ്‍സ് ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളുമാണു ഗ്രേസി
ജയിംസ്.
ഫോമായുടെ ബൈലോ പ്രകാരം ഇലക്ഷന്റെ 6 മാസം മുന്‍പാണ് ഇലക്ഷന്
കമ്മീഷ്ണര്‍മാരെ തിരഞ്ഞെടുക്കുന്നത്. 65 അംഗ സംഘടനകളുള്ള ഫോമ, നോര്‍ത്ത്
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ദേശീയ സംഘടനയാണ്. ചിട്ടയോടും
സുതാര്യതയോടുമുള്ള തിരഞ്ഞെടുപ്പു പ്രക്രിയയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫോമാ
പ്രസിഡന്റ് ആനന്ദന് നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി
ആന്തണിയും പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന് നിരവേല്‍ 954 675
3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്തണി 954 328 5009