ചെന്നൈ: ചെന്നൈ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ നടി നയന്താരയ്ക്കു രണ്ടു
പുരസ്കാരങ്ങള്‍ ലഭിച്ചു. അമിതാഭ് ബച്ചന് യൂത്ത് ഐക്കണ്‍ പുരസ്കാരവും (ഒരു ലക്ഷം
രൂപ), മായ എന്ന സിനിമയിലൂടെ അഭിനയ മികവിനുള്ള കെ. ബാലചന്ദര്‍ പുരസ്കാരവുമാണ്
(50,000 രൂപ) ലഭിച്ചത്.
തനി ഒരുവന് എന്ന സിനിമയിലെ അഭിനയത്തിന് അരവിന്ദ്
സ്വാമിക്കാണു നടന്മാരില് കെ. ബാലചന്ദര്‍ പുരസ്കാരം. നടന് ലക്ഷ്മണനു പ്രത്യേക
ജൂറി പുരസ്കാരം. ചിത്രം: റേഡിയോപെട്ടി. തമിഴ് മല്സരവിഭാഗത്തില് മികച്ച ചിത്രം
"കിറുമി' (സംവിധാനം: അനുചരണ്‍)