Image

എന്നെ സൂപ്പര്‍താ­ര­മാ­ക്ക­രുത്; പൃഥ്വി­രാജ്

ജയ­മോ­ഹ­നന്‍ എം Published on 11 January, 2016
എന്നെ സൂപ്പര്‍താ­ര­മാ­ക്ക­രുത്; പൃഥ്വി­രാജ്
മല­യാള സിനി­മ­യുടെ അടുത്ത സൂപ്പര്‍താരം ആരാ­ണെന്ന ചോദ്യ­ത്തിന് ആര്‍ക്കും സംശ­യ­മു­ണ്ടാ­വി­ല്ല. ഉത്തരം പൃഥ്വി­രാജ് എന്ന് തന്നെ­യാ­വും. മല­യാള സിനിമ കണ്ട­തില്‍ വെച്ച് ഏറ്റവും വലിയ വിജ­യ­മായ എന്നു നിന്റെ മൊയ്തീന്‍ സമ്മാ­നി­ച്ചത് മാത്ര­മല്ല പൃഥ്വിയെ ഈ താര­പ­ദ­വിക്ക് അര്‍ഹ­നാ­ക്കു­ന്നത്. മറിച്ച് ഒരു പാന്‍ ഇന്ത്യന്‍ താര­മെന്ന നിലയില്‍ പൃഥ്വി നേടി­യി­രി­ക്കുന്ന പൊസി­ഷനും അയാ­ളെ സൂപ്പര്‍താ­ര­മായി അവ­രോ­ധി­ക്കു­ന്നു­ണ്ട്. ഏതാണ്ട് ഒരു വ്യാഴ­വ­ട്ട­ക്കാലം പിന്നി­ടുന്ന കരി­യ­റില്‍ മലയാള സിനി­മ­യില്‍ ഗ്രൂപ്പു­ക­ളി­ല്ലാതെ ഒറ്റയ്ക്ക് പൊരുതി നേടി­യ­താണ് പൃഥ്വി ഈ താര­പ­ദ­വി.

എന്നാല്‍ പൃഥ്വി പറ­യു­ന്നത് ഒരു സൂപ്പര്‍താ­ര­മെന്ന് എന്നെ വിളി­ക്ക­രുത് എന്ന് തന്നെ­യാ­ണ്. അതിന് കൃത്യ­മായ കാര­ണ­ങ്ങളും പൃഥ്വിക്ക് പറ­യാ­നുണ്ട്. പൃഥ്വി­രാ­ജി­ലേക്ക്...

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ ആന്റ­ണി, അനാര്‍ക്കലി എന്നീ മൂന്ന് സിനി­മ­ക­ളി­ലൂടെ 100 കോടിയുടെ വരു­മാനം മല­യാള സിനി­മയ്ക്ക് ലഭി­ച്ചി­ട്ടു­ണ്ട്. സൂപ്പര്‍താര പദവി പൃഥ്വി സ്വന്ത­മാ­ക്കി­യി­രി­ക്കുന്നു എന്നാണ് മാധ്യ­മ­ങ്ങള്‍ പറ­യു­ന്നത്. എന്താണ് വില­യി­രു­ത്തല്‍?

ഞാന്‍ എപ്പോഴും പറ­ഞ്ഞി­ട്ടു­ള്ളത് തന്നെ ആവര്‍ത്തി­ക്കു­ന്നു. എന്നെ ആരും ഒരു സൂപ്പര്‍താ­ര­മാ­ക്കേ­ണ്ട. അതി­നോട് എനിക്ക് താത്പ­ര്യ­വു­മി­ല്ല. എന്റെ ഫാന്‍സ് അസോ­സി­യേ­ഷന്‍ ഞാന്‍ സൂപ്പര്‍താ­ര­മെന്ന നില­യില്‍ ഒരു­പക്ഷെ ആഘോ­ഷ­ങ്ങള്‍ നട­ത്തി­യേ­ക്കാം. അത് എന്റെ സിനിമ വിജ­യി­ക്കു­മ്പോള്‍ സ്വാഭാ­വി­ക­മായി സംഭ­വി­ക്കു­ന്ന­താ­ണ്. അത് ഞാനും എന്റെ ആരാ­ധ­കരും തമ്മി­ലുള്ള കാര്യ­മാ­ണ്. പക്ഷെ സിനിമാ ഇന്‍ഡസ്ട്രി എന്നെ ഒരു സൂപ്പര്‍താ­ര­മായി വില­യി­രു­ത്തേ­ണ്ട. ഞാന്‍ അങ്ങനെ ഒരു സ്റ്റാര്‍ഡം ആഗ്ര­ഹി­ക്കു­ന്നി­ല്ല. പൃഥ്വി­രാ­ജിനെ ഒരു നട­നായി നിങ്ങള്‍ കണ്ടാല്‍ മതി. അങ്ങനെ എന്നിലെ നടന് ഇണ­ങ്ങുന്ന പ്രോജ­ക്ടു­ക­ളു­മായി നിങ്ങള്‍ എന്നെ സമീ­പി­ക്കു­ന്ന­താണ് എനിക്ക് ഇഷ്ടം.

പക്ഷെ പൃഥ്വി­യുടെ പ്രതി­ഫലം രണ്ട് കോടി­യി­ലേക്ക് കടന്നു എന്നൊക്കെ പറ­യു­ന്നു. അതൊരു സൂപ്പര്‍താര പ്രതി­ഫലം തന്നെ­യല്ലേ?

അങ്ങ­നെ­യൊരു പ്രതി­ഫ­ല­ത്തെ­ക്കു­റിച്ച് ഞാന്‍ അറി­ഞ്ഞി­ല്ല­ല്ലോ. ഇതൊക്കെ എവി­ടെ­യൊ­ക്കെയോ പറഞ്ഞ് കേള്‍ക്കു­ന്ന­ത­ല്ലേ. എന്റെ സിനി­മ­യുടെ വിജ­യത്തെ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യുള്ള പ്രതി­ഫ­ല­മാണ് ഞാന്‍ വാങ്ങു­ന്ന­ത്. സിനി­മ­യില്‍ നിന്ന് പ്രതി­ഫലം വാങ്ങിയ പണം സിനി­മ­യില്‍ തന്നെ മുതല്‍ മുട­ക്കുന്ന ആളാണ് ഞാന്‍. സിനിമ നിര്‍മ്മി­ക്കു­മ്പോള്‍ നല്ല സിനിമ തന്നെ പ്രേക്ഷ­കര്‍ക്ക് നല്‍കാ­നാണ് ഞാന്‍ ശ്രമി­ക്കു­ന്ന­ത്.

പക്ഷെ പൃഥ്വി നിര്‍മ്മിച്ച ഡബിള്‍ ബാരല്‍ പരാ­ജ­യ­മാ­യി­രുന്നു?

അതെ. ഡബിള്‍ ബാരല്‍ പരാ­ജ­യ­മാ­യി­രു­ന്നു. പക്ഷെ ആ പരാ­ജയം ഞാന്‍ ഏറ്റെ­ടു­ക്കുന്നു. കാരണം ഡബിള്‍ ബാരല്‍ ഒരു പരീ­ക്ഷണ ചിത്ര­മാ­യി­രു­ന്നു. വലിയ മുതല്‍ മുട­ക്കില്‍ പുതി­യൊരു ആശ­യ­മാ­യി­രുന്നു ഞങ്ങള്‍ പരീ­ക്ഷി­ച്ച­ത്. അവിടെ നിര്‍മ്മാണം ഞാന്‍ ഏറ്റെ­ടു­ക്കു­മ്പോള്‍ പരീ­ക്ഷണത്തിന്റെ റിസ്കും ഞാന്‍ തന്നെ എടു­ക്കു­ക­യാ­ണ്. മറ്റൊ­രാളെ ഞാന്‍ ആ റിസ്ക് ഏല്‍പ്പി­ക്കു­ന്നി­ല്ല. സിനി­മ­യോ­ടുള്ള എന്റെ കമി­റ്റ്‌മെന്റും അത് തന്നെ­യാ­ണ്. ഒരു നടന്‍ എന്ന നില­യില്‍ പുതിയ കാര്യ­ങ്ങള്‍ ചെയ്യാ­നുള്ള കമി­റ്റ്‌മെന്റാണ് എനി­ക്കു­ള്ള­ത്.

അപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളി­ക്ക­പ്പെ­ടാന്‍ താത്പ­ര്യ­മില്ല എന്നാണോ?

തീര്‍ച്ച­യായും ഇല്ല. സൂപ്പര്‍സ്റ്റാര്‍ എന്ന് വിളി­ക്കു­കയേ വേണ്ട. സൂപ്പര്‍താ­ര­ത്തിന്റെ കാല­മൊക്കെ കഴിഞ്ഞു പോയി. ഇനി­യി­പ്പോള്‍ മികച്ച തിര­ക്ക­ഥ­ക­ളാണ് താരം.

പക്ഷെ നിവിനും ദുള്‍ക്കര്‍ സല്‍മാ­നു­മൊക്കെ സൂപ്പര്‍താ­ര­ങ്ങ­ളായി മാറി­ക്കൊ­ണ്ടി­രി­ക്കു­ക­യാണ്?
അവ­രുടെ കാര്യം എനി­ക്ക­റി­യി­ല്ല. പക്ഷെ ഞാന്‍ മന­സി­ലാ­ക്കു­ന്നത് നല്ല തിര­ക്ക­ഥ­ക­ളാണ് എപ്പോഴും വിജ­യി­ക്കു­ന്ന­ത്. ഒരു മോശം തിര­ക്ക­ഥയും താര­മു­ണ്ടാ­യത് കൊണ്ട് മാത്രം വിജ­യി­ച്ചി­ട്ടി­ല്ല. അതൊരു റിയാ­ലി­റ്റി­യാ­ണ്.

താങ്കള്‍ക്ക് പിന്നാലെ വന്ന നിവിന്‍ പോളി ഇപ്പോള്‍ പ്രേമം പോലെ വന്‍വി­ജയം നേടി­യി­രി­ക്കു­ന്നു. താങ്കള്‍ക്കൊപ്പം നില്‍ക്കാന്‍ യോഗ്യത നേടി­യി­രി­ക്കുന്നു?

വലിയ വിജ­യ­ങ്ങള്‍ നേടാന്‍ കഴി­വുള്ള ആളു­കള്‍ വരു­ന്നത് ഇന്‍ഡ­സ്ട്രിക്ക് നല്ല­താ­ണ്. ഇപ്പോ­ഴുള്ള ആളു­ക­ളുടെ ഒരു നല്ല കാര്യം, അതി­പ്പോള്‍ നിവിന്‍ പോളി­യാ­ണെ­ങ്കിലും ആസിഫ് അലി­യാ­ണെ­ങ്കി­ലും, അവര്‍ക്ക് സ്വന്ത­മായി തിര­ഞ്ഞെ­ടു­പ്പിന് കഴി­യു­ന്നുണ്ട് എന്ന­താ­ണ്. ഒരു സിനി­മ­യില്‍ മാത്രം പ്രവര്‍ത്തിച്ച് പരി­ച­യ­മുള്ള അസി­സ്റ്റന്റ് ഡയ­റ­ക്ട­റെ­പ്പോലും അവര്‍ക്ക് പരി­ഗ­ണി­ക്കാന്‍ കഴി­യും. പക്ഷെ എന്റെ­യൊന്നും തുട­ക്ക­ത്തില്‍ അങ്ങ­നെ­യാ­യി­രു­ന്നില്ല കാര്യ­ങ്ങള്‍. നമ്മുക്ക് പുതിയ ഒരു ഡയ­റ­ക്ട­റില്‍ നിന്നും കഥ കേട്ട് ഇഷ്ട­പ്പെട്ടു എന്ന കാര­ണ­ത്താല്‍ ആ സിനിമ ചെയ്യാന്‍ കഴി­യു­മാ­യി­രു­ന്നി­ല്ല. അവിടെ ഇന്‍ഡ­സ്ട്രി­യുടെ സാമ്പ­ത്തിക വശ­ങ്ങ­ളെ­ക്കു­റിച്ച് ഒരു­പാട് ആലോ­ചി­ക്ക­ണ­മാ­യി­രു­ന്നു. അങ്ങനെ നിര്‍ബ­ന്ധി­ത­മായി സിനിമ ചെയ്യേമ്ടി വന്ന തുട­ക്ക­കാ­ല­മാണ് എന്റേ­ത്. അതില്‍ നിന്നൊക്കെ ഞാന്‍ സ്വയം മാറി വരു­ക­യാ­യി­രു­ന്നു.

പൃഥ്വിക്ക് മല­യാള സിനി­മ­യില്‍ ശത്രൂ­ക്ക­ളുണ്ടോ?

എനിക്ക് ആരോടും ശത്രൂ­ത­യി­ല്ല. പിന്നെ എനിക്ക് ശത്രു­ക്ക­ളുണ്ടോ എന്ന് ചോദി­ച്ചാല്‍ എനി­ക്ക­റി­യി­ല്ല. പിന്നെ ഇന്നത്തെ മല­യാള സിനിമ മാറി­യി­രി­ക്കു­ന്നു. ഇവിടെ എല്ലാ­വരും പ്രൊഫ­ഷ­ണ­ലാ­ണ്. ഗ്രൂപ്പു­ക­ളിയും കോക്ക­സു­മൊന്നും ഇന്നി­ല്ല. എല്ലാ­വരും നല്ല സിനി­മ­കള്‍ തേടി­യുള്ള ഓട്ട­പ്പാ­ച്ചി­ലി­ലാ­ണ്. നല്ല സിനി­മ­കള്‍ തിര­ഞ്ഞെ­ടു­ക്കാന്‍ കഴി­ഞ്ഞാല്‍ മാത്രമേ ഇവിടെ വിജ­യി­ക്കാന്‍ കഴി­യു.

ഇനി കുടുംബം?

അച്ഛന്റെ റോളിലാണ് ഇപ്പോള്‍. മുമ്പൊക്കെ എല്ലാ കാര്യവും നമ്മുടെ ഇഷ്ട­ത്തി­നാ­യി­രു­ന്നു. സുപ്രി­യ­യു­മൊത്ത് ജീവിതം തുട­ങ്ങി­യ­പ്പോള്‍ ഞങ്ങ­ളുടെ ഇഷ്ടം മാത്രം നോക്കി­യാല്‍ മതി. എവി­ടേക്ക് വേണ­മെ­ങ്കില്‍ ഒരു യാത്ര പോകാന്‍ ഞങ്ങള്‍ക്ക് ഒരു നിമി­ഷത്തെ തീരു­മാനം മതി. ഇപ്പോ­ഴ­ങ്ങനെ പറ്റി­ല്ല­ല്ലോ. മകള്‍ക്കൊപ്പം എപ്പോഴും വേണം.

പുതിയ സിനി­മ­ക­ള്‍?

ബെന്യാ­മിന്റെ ആടു­ജീ­വിതം ബ്ലസി സിനി­മ­യാ­ക്കു­മ്പോള്‍ ഞാന്‍ നായ­ക­നായി ഉണ്ടാ­വും. പിന്നെ ഹരി­ഹ­രന്റെ സ്യമ­ന്ത­കം. പിന്നെ പീരീഡ് ചിത്ര­മായ കുഞ്ചി­ര­ക്കോട്ട് കാളി. സുജിത്ത് വാസു­ദേ­വന്‍ സംവി­ധാനം ചെയ്യു ന്ന ജെയിംസ് ആന്‍ഡ് ആലീ­സ്. ഇവ­യൊ­ക്കെ­യാണ് പുതിയ പ്രോജ­ക്ടു­കള്‍.
എന്നെ സൂപ്പര്‍താ­ര­മാ­ക്ക­രുത്; പൃഥ്വി­രാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക