ജനുവരി 12, 2016, കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'പാവാട'യുടെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ജോയ് സോങ്ങ്' എന്ന പേരിൽ ശ്രദ്ധേയമായ "കുരുത്തക്കേടിന്റെ കൂടാണേ" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യയാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് എബി ടോം സിറിയക്ക് ഈണം പകർന്നിരിക്കുന്നു.
ഒഫീഷ്യൽ സോങ്ങ് വീഡിയോ Muzik247ന്റെ യൂട്യൂബ് ചാനലിൽ കാണാൻ:
https://www.youtube.com/watch?v=pkvRVevhDQ
ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിർവഹിച്ച 'പാവാട'യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിൻ ചന്ദ്രനും ഷിബിൻ ഫ്രാൻസിസുമാണ്. പൃഥ്വിരാജ് സുകുമാരൻ, മിയ, അനൂപ് മേനോൻ, നെടുമുടി വേണു, മണിയൻപിള്ള രാജു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ് നായരുമാണ്. Muzik247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിർമ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദർശത്തിനെത്തിക്കുന്നു. ജനുവരി 15നാണ് റിലീസ്.
Muzik247നെ കുറിച്ച്:
കഴിഞ്ഞ മൂന്ന് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്സ്, ചാർലി, ഹൗ ഓൾഡ് ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, സപ്തമ ശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.