ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധികളെന്നു പറയാവുന്ന രണ്ട് ആറാം ക്ളാസ് വിദ്യാര്‍ത്ഥിനികളുടെ പ്രതീക്ഷകളും വിഹ്വലതകളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ഫാത്തിമയ്ക്ക് മികച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ചിത്രത്തില്‍ അമല പോള്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.