ഷാര്‍ജ: മാര്‍ത്തോമ്മ ഇടവകയുടെ കൊയ്ത്തുത്സവം ജനുവരി 20ന് (വെള്ളി) രാവിലെ 10.30 മുതല്‍ രാത്രി 11 വരെ പള്ളിയങ്കണത്തില്‍ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ഇടവകവികാരി റവ. ജേക്കബ് സി. മാത്യു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സഹവികാരി റവ. കെ.എസ്. മാത്യൂസ് ആശംസ പ്രസംഗം നടത്തും.
കേരളത്തനിമയാര്‍ന്ന ഭക്ഷണങ്ങള്‍, തട്ടുകട, ബാര്‍ബിക്യു തുടങ്ങിയ ഭക്ഷ്യസ്റ്റാളുകളും വിവിധ കലാപരിപാടികള്‍, മെഡിക്കല്‍ ക്യാമ്പ്, ലേലം, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവ മേളയുടെ പ്രത്യേകതകളാണ്.
കൊയ്ത്തുത്സവത്തില്‍ നിന്നുള്ള വരുമാനം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ജോണ്‍ വര്‍ഗീസ്, അലക്സ് ഏബ്രഹാം, ഷാജി കെ. തോമസ്, ഏബ്രഹാം മാത്യു, മനോജ് വര്‍ഗീസ്, ഷിജു വര്‍ഗീസ്, ഷിബു സഖറിയ തോമസ്, വര്‍ഗീസ് വര്‍ഗീസ്, സാമുവല്‍ പി. മാത്യു, ദത്തോസ് ഉണ്ണൂണി, അലക്സാണ്ടര്‍ മാത്യു, എം.എ മാത്യു, പി.സി. ജേക്കബ്, ജോസ് ദാനിയേല്‍, ജോണ്‍ ജോണ്‍, ലാലി മാത്യൂസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.