മലങ്കര മാര്‍ത്തോമാ സുറിയാനി സഭയ്ക്ക് കണ്ണീരണിഞ്ഞ ഞായറാഴ്ച. സഭയുടെ
സീനിയര്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍
തെയോഫിലിസിന്റെ ദേഹവിയോഗം സഭാ ജനങ്ങളില്‍ ഒന്നാകെ ദുഖത്തിന്റെ
നൊമ്പമുണര്ത്തി. ഒരുതവണ അഭി. തിരുമേനിയുമായി ഇടപഴകുവാന്‍ അവസരം
ലഭിച്ച ഏവരിലും ശ്രഷ്ഠ ഇടയന്റെ മരണവാര്‍ത്ത മനസ്സിനെ മുറിവേല്പിച്ചു.
ക്രിസ്മസിന്റെ സന്തോഷവും ആഘോഷങ്ങളും കെട്ടടങ്ങും മുമ്പേ ദുഖത്തിന്റെ നിഴല്‍
പരത്തി അഭി. സഖറിയാസ് തിരുമേനി ഇഹലോകവാസം വെടിഞ്ഞു. സുര്യതേജസ് പ്രഭ
ചൊരിയുന്ന തിരുമേനിയുടെ മുഖവും, പുഞ്ചിരിയും ഒറ്റനോട്ടത്തില്‍
മനോദഹരമായ സാന്താക്ലോസിനെ തോന്നിപ്പിക്കുന്ന ആകാരസൗഷ്ടവവും എല്ലാം ഇനി
ഓര്‍മ്മകളില്‍ മാത്രം. മാര്‍ത്തോമാ സഭയ്ക്ക ദൈവം നല്കിയ വരദാനമായിരുന്നു അഭി.
തിരുമേനി. ദീര്‍ഘദര്‍ശനവും, നേതൃപാടവവും, ദൈവകൃപയില്‍ ആശ്രയിച്ചുള്ള
പ്രവര്‍ത്തനശൈലിയും തിരുമേനിയെ സഭയുടെ മുതല്ക്കൂട്ടാക്കിതീര്ത്തു.
കരുതലിന്റെ സാന്ത്വന സ്പര്ശങ്ങള് ആവശ്യക്കാരിലെത്തിക്കാന്‍ മുന്‍കൈ
എടുത്ത തിരുമേനിയെ ജാതിമത ഭേദമെന്യേ ഏവരുടേയും മനസില്‍ ദൈവതുല്യമായ
സ്ഥാനീയനാക്കി. എഴുപത്തിയേഴാം വയസ്സിലും കര്‍മ്മനിരതനായി സഭയുടേയും,
ദൈവരാജ്യപ്രവര്ത്തനങ്ങളുടേയും സാരഥിയായ കര്‍മ്മയോഗി വിടപറയുമ്പോള്‍
സമാനതകളില്ലാത്ത വ്യക്തിത്വം അരങ്ങൊഴിയുന്നതിന്റെ വേദന
കടിച്ചമര്‍ത്തുന്ന അനേകായിരം സഭാ മക്കള്‍.
മനുഷ്യജീവിതത്തെ
ശ്രേഷ്ഠമായി കണ്ട് പാവപ്പെട്ടവരുടേയും, സമൂഹത്തില്‍
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി തിരുമേനി നടത്തിയ
പ്രവര്‍ത്തനങ്ങള്‍, രൂപംകൊടുത്ത പ്രസ്ഥാനങ്ങള്‍ എന്നും ഓര്‍മ്മകളില്‍
മായാതെ നില്ക്കും. കേരളത്തിനകത്തും പുറത്തുമായി തിരുമേനി
പടുത്തുയര്‍ത്തിയ അനേകം ജീവകാരുണ്യ സ്ഥാപനങ്ങള്‍ ധാരാളം പേര്‍ക്ക്
പ്രത്യാശയുടെ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. മാറാരോഗങ്ങള്‍
ബാധിച്ചവര്‍ക്ക് ചികിത്സാ സഹായമായിത്തീരുവാന് തിരുമേനി ആവിഷ്കരിച്ച
പദ്ധതികള്‍ അനേകരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ സഹായകരമായി.
സഭയുടെ ആധുനിക യുഗത്തിന്റെ വളര്‍ച്ചയില്‍ തിരുമേനിയുടെ പങ്ക് വളരെ വലുതായി
തന്നെ നിലകൊള്ളുന്നു എന്നതില്‍ സംശയമില്ല. എക്യൂമെനിക്കല്‍ രംഗങ്ങളിലും
ആഗോള ക്രൈസ്തവ മേഖലകളിലും ധീരമായ നേതൃത്വം നല്കിയ തിരുമേനി മാര്‍ത്തോമാ
സഭയ്ക്ക് ലോകത്താകമാനം പ്രശസ്തി കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
സഭയുടെ ഒട്ടുമിക്ക സംഘടനകളുടേയും അധ്യക്ഷ സ്ഥാനം അലങ്കരിച്ച തിരുമേനി
അവയുടെയെല്ലാം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പലവിധമായ
രോഗങ്ങള്‍ അലട്ടിയപ്പോഴും തളരാതെ ദിനംതോറും പ്രസരിപ്പോടെ
ദൈവരാജ്യത്തിന്റെ കാവല്‍ഭടനായി ഓടിനടന്ന തിരുമേനി എന്നും അനേകര്‍ക്ക്
ആത്മീയഗുരുവായിരുന്നു.
ലളിത ജീവിതവും പ്രാര്‍ത്ഥനാനിര്‍ഭരമായ
പ്രവര്‍ത്തനരീതിയും കൈമുതലാക്കിയ തിരുമേനി അര്ത്ഥസുമ്പുഷ്ടമായ
ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആഴമേഴിയതും, മൂല്യമേറിയതുമായ
ചിന്തകളെ മനുഷ്യമനസുകളില്‍ ഉണര്‍ത്തി. ആവശ്യക്കാരനു സഹായവുമായി
ഓടിയെത്തുന്ന ഇടയശ്രേഷ്ഠന് അനേകരെ ജീവിത പ്രതിസന്ധികളില്‍
കൈപിടിച്ചുയര്‍ത്തി. തികഞ്ഞ മനുഷ്യസ്നേഹിയായ തിരുമേനി കണ്ണീരൊപ്പിയ
അനേകം ജീവിതങ്ങള്‍ ഇന്ന് മുഖ്യധാരയില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍
അതിലൂടെ പകരുന്ന ദൈവ സ്നേഹത്തിന്റെ വാഹനാകാന് കഴിഞ്ഞതിലുള്ള സന്തോഷം
തിരുമേനിയില്‍ എപ്പോഴും കാണാമായിരുന്നു.
അഭി. സഖറിയാസ് തിരുമേനി
നമ്മില്‍ നിന്നു വിടപറയുമ്പോള്‍ കൊഴിഞ്ഞുപോയ വസന്തം കണക്കെ മനസ്സിന്റെ
കോണില്‍ നിന്ന് ഉയരുന്ന നൊമ്പരം തിരുമേനി നമ്മിലൊരാളായി ജീവിച്ചിരുന്നു
എന്നതിന്റെ തെളിവാണ്. ഇടയശ്രേഷ്ഠന് അജപാലന ദൗത്യം പൂര്‍ത്തിയാക്കി തന്റെ
ആടുകള്‍ക്കായി സ്വന്തം ജീവിതം നല്കിയ മഹാ ഇടയന്റെ സന്നിധിയിലേക്ക്
യാത്രയായി. അപ്രതീക്ഷിതമായ ഈ വേര്‍പാട് നികത്തുവാന്‍ പെട്ടെന്ന്
സാധിക്കില്ലെങ്കിലും തിരുമേനിയുടെ ദര്‍ശനങ്ങളും ജീവിതവും
നിറസാന്നിധ്യമായി നില്ക്കട്ടെ. ഓര്‍മ്മകള്‍ എന്നും അഭി. പിതാവില്‍ നിന്നും
ലഭിച്ച സ്നേഹത്തിന്റേയും കരുതലിന്റേയും നന്മയെ പ്രകാശിപ്പിക്കട്ടെ.
സഭയ്ക്കും സമൂഹത്തിനും ഉത്തമ ഇടയനായി ജീവിതം ഉഴിഞ്ഞുവെച്ച നല്ല
മനുഷ്യസ്നേഹിയായിരുന്ന അഭി. സഖറിയാസ് തിരുമേനിയുടെ സുന്ദരമായ
ഓര്‍മ്മകള്‍ക്കു മുന്നില്‍ കണ്ണീരണിഞ്ഞ പ്രണാമം.
ബെന്നി പരിമണം
Steve Jobs’ Last Words:
I reached the pinnacle of success in the business world.
In others’ eyes, my life is an epitome of success.
However, aside from work, I have little joy. In the end, wealth is only a fact of life that I am accustomed to.
At this moment, lying on the sick bed and recalling my whole life, I realize that all the recognition and wealth that I took so much pride in, have paled and become meaningless in the face of impending death.
In the darkness, I look at the green lights from the life supporting machines and hear the humming mechanical sounds, I can feel the breath of god of death drawing closer…
Now I know, when we have accumulated sufficient wealth to last our lifetime, we should pursue other matters that are unrelated to wealth…
Should be something that is more important:
Perhaps relationships, perhaps art, perhaps a dream from younger days ...
Non-stop pursuing of wealth will only turn a person into a twisted being, just like me.
God gave us the senses to let us feel the love in everyone’s heart, not the illusions brought about by wealth.
The wealth I have won in my life I cannot bring with me.
What I can bring is only the memories precipitated by love.
That’s the true riches which will follow you, accompany you, giving you strength and light to go on.
Love can travel a thousand miles. Life has no limit. Go where you want to go. Reach the height you want to reach. It is all in your heart and in your hands.
What is the most expensive bed in the world? - "Sick bed" …
You can employ someone to drive the car for you, make money for you but you cannot have someone to bear the sickness for you.
Material things lost can be found. But there is one thing that can never be found when it is lost – "Life".
When a person goes into the operating room, he will realize that there is one book that he has yet to finish reading – "Book of Healthy Life".
Whichever stage in life we are at right now, with time, we will face the day when the curtain comes down.
Treasure Love for your family, love for your spouse, love for your friends...
Treat yourself well. Cherish others.
Vayanakkaaran . It could be someone’s imagination but whoever wrote it, has written well. It conveys a strong message to the pride filled people who go after wealth, religion, power and destroy humanity. Love is the binding force which sustains this universe but the aforesaid people twisted the meaning of it and redefined it. According to their new definition, love can only be sustained if there is money. But the author of this article probably used the famous person Steve Job whose life was anyhow filled with controversies to convey a message to the world that love is the foundation of everything.
“Love is patient, love is kind. It does not envy, it does not boast, it is not proud. 5 It does not dishonor others, it is not self-seeking, it is not easily angered, it keeps no record of wrongs. 6 Love does not delight in evil but rejoices with the truth. 7 It always protects, always trusts, always hopes, and always perseveres.” (1st Corinthians Chapter 13)
“And now these three remain: faith, hope and love. But the greatest of these is love.”