തൃശൂര്‍: തൃശൂരില്‍ രാമനിലയത്തിന് സമീപം നിര്‍മാണത്തിലിരുന്ന കൂത്തമ്പലം കത്തി നശിച്ച സംഭവം ആസൂത്രിതമാണെന്ന് തെളിഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റിന്റെയും അലൂമിനിയം പൗഡറിന്റെയും സാന്നിധ്യം കണ്ടെത്തിയതോടെയാണ്് ഇക്കാര്യം വ്യക്തമായത്.
തീപിടത്തത്തില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന കൂത്തമ്പലത്തിന്റെ കോണ്‍ക്രീറ്റ് നിര്മാണങ്ങളൊഴികെ വാസ്തുവിദ്യാ പ്രധാനങ്ങളായ മുഴുവന്‍ നിര്‍മാണങ്ങളും കത്തിച്ചാമ്പലായിരുന്നു. തീപിടിത്തത്തെത്തുടര്‍ന്ന് ഏകദേശം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിരുന്നു.