സ്റ്റീവ്നെജ്: സെന്റ് തോമസ് കാത്തലിക് ഫോറം GCSE-എ-ലെവല്‍, അച്ചീവ്മെന്റ് ഇന്‍
എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് എന്നിവയില്‍ ശ്രദ്ധേയമായ വിജയം
നേടിയവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന അച്ചീവ്മെന്റ് അവാര്‍ഡ് വിതരണം
പൂര്‍ത്തിയാക്കി. ഫാ. വിന്‍സന്റ് ടൈക്ക് അവാര്‍ഡുകള്‍ വിതരണം നടത്തി.
അപ്പച്ചന് കണ്ണഞ്ചിറ, ജോജി, ജോയ്, ജോഷി എന്നിവര്‍ സംസാരിച്ചു.
ആത്മീയതയ്ക്കും വിദ്യാഭ്യാസത്തിനും മുന്‍ തൂക്കം നല്കി മാതാപിതാക്കളുടെ
സ്നേഹാദരവ് സ്വീകരിച്ചു അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ലക്ഷ്യബോധത്തോടെ
ജീവിതം മുന്നോട്ടു നയിക്കുവാന്‍ വിന്സന്റച്ചന് കുട്ടികളെ
ഓര്‍മ്മിപ്പിച്ചു.
നേരത്തെ എ ലെവല്‍ പരീക്ഷയില്‍ വിജയികളായ ബ്ലാക്പൂളിലെ സ്റ്റെഫി മേരി
സിബിക്ക് ഉപഹാരം നല്‍കിയിരുന്നു. ഇപ്പോള്‍ ലങ്കാസ്റ്റര്‍
യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സ്റ്റെഫി സിബിച്ചന്
കുരിയാകകോസ് മുളവന- ജെസ്സി സിബിച്ചന് ദമ്പതികളുടെ മകളാണ്.
എ ലെവല്‍ വിജയി ബെന്‍ ബോബന് , കല്ലറ തൂമ്പുങ്കല്‍ ബോബന് സെബാസ്റ്റ്യന്‍ -
ജാന്‍സി ബോബന് ദമ്പതികളുടെ മകനാണ്. ബെന്‍ ഇപ്പോള്‍ ലിങ്കണ്
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.
ജിസിഎസ്ഇ യില്‍ മികച്ച വിജയികളായ ശ്രാവണ്‍ സാജു, ചങ്ങനാശ്ശേരി കടന്തോട്ട്
സാജുവിന്റെയും നെടുങ്കുന്നം ചെത്തിപ്പുഴയില്‍ മിനിയുടെയും മകനും ശ്രേയ
സാജു, വള്ളിത്തോട് തുമ്പേപറമ്പില്‍ സാജു ജോര്‍ജ്-സിസിലി സാജു ദമ്പതികളുടെ
മകളുമാണ്.
കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ജെയിംസണ് തോമസ്, പാഠ്യേതര
വിഷയത്തില സമ്മാനാര്ഹരായവരില് ഓസ്റ്റിന്‍ തോമസ് എന്നിവര്‍ കമ്പളിക്കണ്ഠം
മിറ്റത്താനിക്കല്‍ തോമസ് അഗസ്റ്റിന് - സെലിന് തോമസ് ദമ്പതികളുടെ മകകളാണ്
എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസിനു സമ്മാനാര്ഹരായവരില് കുറുമ്പനാടം
പറപ്പള്ളില്‍ തങ്കച്ചന് ഫിലിപ്പ്- ടെസ്സി എന്നിവരുടെ മകന് ടോബിന്
തങ്കച്ചനും ഉള്‍പ്പെടും.