അമേരിക്കയില്‍ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്തി അതിനു ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു ഭാവി തലമുറയ്ക്കു പ്രയോജനപ്പെടുമെന്നു കരുതുന്നു. ധാരാളം സ്വപ്നങ്ങളെ താലോലിച്ചുകൊണ്ടാണ് ഓരോ മലയാളികളും ഭൂമിയിലെ പറുദീസയെന്നു പരക്കെ വിശേഷിക്കപ്പെടുന്ന അമേരിക്കയിലേക്കു പ്രവേശിക്കുന്നത്. സാമ്പത്തികമായ ഉന്നമനമാണു മിക്ക മലയാളികളുടെയും ലക്ഷ്യം. അതിനു പ്രാധാന്യം കൊടുത്തു ജീവിക്കുന്നവര്‍ ജീവിതത്തിലെ മറ്റു പ്രധാന കാര്യങ്ങളും വിസ്മരിക്കുന്നു. അതിന്റെ ഫലമായി ക്രമേണ ജീവിതത്തില്‍ പല പ്രശ്നങ്ങളെയും അവര്‍ നേരിടുന്നു. മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ഈ പ്രശ്നങ്ങളുടെ തീവ്രതയും, വിഷമവും അനുഭവത്തില്ക്കൂടെയാണ് ആളുകള്‍ മനസ്സിലാക്കുന്നത്. ഇതേ അവസ്ഥയില്ക്കൂടെ കടന്നു പോയവര്‍ അവരുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുടെ ഗുണത്തിനായ് പറഞ്ഞുകൊടുക്കുവാന്‍ തയ്യാറുമല്ല. അങ്ങനെ ചെയ്താല്‍ അവരുടെ സ്വകാര്യതയ്ക്കു ഭംഗം വരികയും മറ്റുള്ളവര്‍ അവരുടെ പ്രശ്നങ്ങള്‍ അറിയുവാന്‍ ഇടയാകുമെന്നു കരുതി മൂടിവെയ്ക്കുന്നു. എന്നാല്‍, ഒരുദിനം വലിയ പ്രശ്നങ്ങള്‍ അവരുടെ ഭവനത്തില്‍ ഉണ്ടായി മൂടിവെച്ച പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്കു വെളിപ്പെട്ടുകിട്ടുന്നു.
ആദ്യം കണ്ണുനീരും പിന്നീടു സന്തോഷവും മിക്ക മലയാളികള്‍ക്കും ഈ രാജ്യം പ്രദാനം ചെയ്യുന്നു. പക്ഷെ, നല്ല ഒരു കൂട്ടം ആളുകള്‍ പലവിധമായ കയ്പായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി ജീവിതാന്ത്യത്തോളം കണ്ണുനീരിന്റെയും, കഷ്ടതയുടെയും ഇടയില്‍ നട്ടം തിരിഞ്ഞു ജീവിതം ദുഃഖത്തോടെ തള്ളിനീക്കുന്നു. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ വിഭിന്നമായിരിക്കും. പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നു മിക്ക ആളുകള്‍ക്കും അറിയുകയില്ല. അവര്‍ക്കു അറിയാവുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുമില്ല. പലപ്പോഴും പ്രശ്നങ്ങള്‍ വഷളായി പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുമ്പോഴാണ് പലരും അതു പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അതു പ്രശ്നപരിഹാരം എളുപ്പമാക്കുന്നില്ല. ഏതു പ്രശ്നങ്ങള്‍ക്കും ഒരു തുടക്കമുണ്ട്. അതുകൊണ്ടു പ്രശ്നങ്ങളുടെ തുടക്കത്തില്‍ പരിഹാരത്തിനു ശ്രമിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
ഇനി എന്താണ് അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങളെന്നു നമുക്കു പരിശോധിക്കാം. ഭാര്യയും ഭര്‍ത്താവും, മാതാപിതാക്കളും മക്കളും, സഹോദര വര്ഗ്ഗങ്ങളുമായിട്ടുള്ള പ്രശ്നങ്ങള്‍ നിമിത്തമാണ് പ്രധാനമായും മലയാളികളുടെ ഗാര്‍ഹിക ബന്ധങ്ങള്‍ ഉലയുന്നത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്നും അമേരിക്കയിലേക്കു ചേക്കേറിയ മിക്ക മലയാളികളും സായ്പിന്റെയും, കറുമ്പന്റെയും, ഹിസ്പാനിക്കിന്റെയും സംസ്ക്കാരങ്ങള്‍ സ്വീകരിക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അമേരിക്കയില്‍ വിഭിന്നമായ സംസ്ക്കാരങ്ങളാണ് ഉള്ളതെന്നു സൂക്ഷ്മനിരീക്ഷണം ചെയ്താല്‍ മനസ്സിലാകും. കുട്ടികളാണ് വേഗത്തില്‍ ഈ സംസ്ക്കാരങ്ങളോടു ഇഴുകിച്ചേരാന്‍ താല്പര്യപ്പെടുന്നത്. അതിന്റെ ഫലമായി പല ഭവനങ്ങളിലെയും ഗാര്‍ഹിക ബന്ധങ്ങള്‍ ഉലയുന്നു. പലവിധമായ നിയന്ത്രണമുള്ള ഇന്ത്യയില്‍ നിന്നു വന്നവര്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്ന ചില സ്വാതന്ത്ര്യങ്ങളും ആധുനിക സൗകര്യങ്ങളും തെറ്റുകളിലേക്കു വഴുതിപ്പോകുന്നതിനു കാരണമാകുന്നു.
മലയാളികള്‍ക്കു കുടുംബത്തില്‍ മാത്രമല്ല പ്രശ്നമുള്ളത്. അവര്‍ക്കു സമൂഹത്തിലുള്ള മറ്റുമലയാളികളുമായും, പള്ളികളിലും, സഭകളിലും, അമ്പലങ്ങളിലുള്ളവരുമായി ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. സാമ്പത്തികമായി ഉയര്‍ച്ച ലഭിച്ചാല്‍ ഒരുവനു സ്ഥാനത്തോടു ഭ്രമമുണ്ടാകുന്നു. അതുകൊണ്ടാണ് മലയാളികള്‍ സമൂഹത്തിലും, പള്ളികളിലും, സഭകളിലും അമ്പലങ്ങളിലും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇന്നു മലയാളികള്‍ നേരിടുന്ന വലിയ പ്രശ്നങ്ങള്‍, വിവാഹമോചനം, മാനസികരോഗം, സാമ്പത്തികപ്രശ്നം, കുടുംബപ്രശ്നം, വിവാഹേതര സെക്സും അസഭ്യചിത്രവും, നിയന്ത്രണമില്ലാത്ത മദ്യപാനം, അനിയന്ത്രിതമായ കോപം എന്നിവയാണ്. അനിയന്ത്രിതമായ കോപത്തിനു ചില മലയാളികള്‍ അടിമകളാണ്. അത് ഒരു തരം മാനസിക രോഗമാണെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്. കോപം എല്ലാവര്ക്കും വരുമെങ്കിലും അത് അനിയന്ത്രിതമായി ഒരുവനില്‍ കണ്ടാല്‍ ചികിത്സിക്കേണ്ടതാണ്.
ഇനി ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം. ഒന്നാമതു, മലയാളികള്‍ ഒരു സമൂഹമായി ഒരു ഭാഗത്തോ, പല ഭാഗങ്ങളിലായോ കേന്ദ്രീകരിച്ചു താമസിക്കണം. ഒരിക്കലും മലയാളികള്‍ ഒറ്റപ്പെട്ടു മറ്റു വര്‍ഗ്ഗക്കാരുടെ ഇടയില്‍പ്പോയി താമസിക്കരുത്. രണ്ടാമത്, യോജിക്കുവാന്‍ പറ്റുന്ന മലയാളികളുമായി കൂടുതല്‍ സഹകരിച്ചു ജീവിക്കണം. മൂന്നാമതു, കുട്ടികളെ നല്ല സ്ക്കൂളില്‍ മാത്രം ചേര്‍ത്തു പഠിപ്പിക്കണം. അവര്‍ക്കു കഴിവതും ഇന്ത്യന്‍ സംസ്ക്കാരത്തിലോ അതിനു യോജിച്ച നല്ല സംസ്ക്കാരത്തിലോ ഉള്ളവരുമായി നല്ല സഹവാസം ഉണ്ടായിരിക്കണം. അമേരിക്കയിലെ പബഌക്ക് സ്ക്കൂള് സമ്പ്രദായം കുട്ടികളില്‍ സ്വഭാവദൂഷ്യം ഉണ്ടാക്കുന്നു. നല്ല സ്ക്കൂള് സമ്പ്രദായം കുട്ടികളില്‍ സ്വഭാവദൂഷ്യം ഉണ്ടാക്കുന്നു. നല്ല സ്ക്കൂള് സമ്പ്രദായത്തില്‍ അല്ലാ കുട്ടികള്‍ പഠിക്കുന്നതെങ്കില്‍, അവരില്‍ ചിലര്‍ പെട്ടെന്നു മോശപ്പെട്ട കാര്യങ്ങള്‍ സ്ക്കൂളില്‍ ഉള്ള മറ്റുള്ളവരില്‍ നിന്നു പഠിക്കുന്നു. നാലാമതു, കുട്ടികള്‍ പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പു കൂടുതല്‍ സമയം വീഡിയോ ഗെയിം(പ്രധാനമായും അക്രമാസക്തമായ വീഡിയോ ഗെയിം), കമ്പ്യൂട്ടര്‍ എന്നിവയില്‍ സമയം ചിലവഴിക്കാന്‍ അനുവദിക്കരുത്. അഞ്ചാമത്, കുട്ടികള്‍ ഒരിക്കലും ഒരു മുറിയില്‍ അടച്ച് ഇരിക്കാന്‍ അനുവദിക്കരുത്. അത് അവരുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ആറാമതു, തിരക്കേറിയ അമേരിക്കയിലെ ജീവിതത്തില്‍ ഭാര്യ അവളുടെയും ഭര്‍ത്താവ് അവന്റെയും വിവാഹ ബന്ധത്തിലുള്ള ധര്‍മ്മങ്ങള്‍ പരസ്പരം അനുഷ്ഠിച്ചിരിക്കണം. ഏഴാമത്, പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പകക്കാതെ സഹോദര ബന്ധങ്ങള്‍ സൂക്ഷിക്കണം. പകയ്ക്കുന്നവന്‍ അവന്റെ ശരീരത്തില്‍ ധാരാളം രോഗങ്ങള്‍ ഉണ്ടാക്കിവെയ്ക്കുന്നു. എട്ടാമതു, സന്മസ്സുള്ളവര്‍ ഒരുവന്റെ താഴ്ചയിലും, പ്രശ്നങ്ങളിലും സഹായഹസ്തം നീട്ടണം. ഒമ്പതാമതു, അനുഭവങ്ങള്‍ മറ്റുള്ളവരുടെ ഗുണത്തിനായി പങ്കുവെയ്ക്കുക. പത്താമതു, ഓരോരുത്തന് അവനവനുടെ കഴിവിന് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ആഗ്രഹിക്കുക.
നല്ല ഇണയെ കിട്ടിയവർ , നല്ല കുട്ടികളെ
കിട്ടിയവർ നല്ല സഹോദരങ്ങളെ കിട്ടിയവർ
സുഖമായി ജീവിക്കുന്നുണ്ട്. അങ്ങനെ കിട്ടാത്തവർ
അനുഭവിച്ച് മരിക്കുന്നു. മരുന്നിനോ ഉപദേസ്വങ്ങൾക്കൊ പ്രശ്നങ്ങൾ പരിഹരിക്കാൻ
കഴിയുന്നില്ല . ഓരോരുത്തരും അവരവരുടെ
ജീവിത പ്രശ്നങ്ങൾ കൈകാര്യം ചെയ്തോളും
പ്ര്ശനമില്ലാതെ സുഖമായി ജീവിക്കുന്നവർ
ദു:ഖിതന്റെ പ്രശ്നങ്ങൾ പഠിക്കാനും പഠിപ്പിക്കാനും പോകാതിരുന്നാൽ സമൂഹം ശാന്തമാകും. വക്കീലിന്റെ പ്രയത്നം
അഭി നന്ദ നാർഹം തന്നെ . പക്ഷെ പ്രയോജനമുണ്ടാകാൻ പോകുന്നില്ല . മഹദ് വചനങ്ങള്‍ക്ക് മാർദവമില്ലെങ്കിൽ ഉദ്ദേശ്യ്ശുദിക്ക്
മാപ്പ് നല്കിൻ ... മോഹൻ പാറകോവിൽ
Mr. PP Cherian - You agree with the Vakil or Mohan?
Sorry your comment is not clear to me. I agree with Mohan.
100% agree with the Vakil sir.
Very useful, practical and high-value tips for peaceful happy Life.
The writer has some valid arguments here. Malayalees is defined as people with ego at its pinnacle. Male Malayalee knows everything under the sky. He thinks that women are inferior and an instrument to have sex and make money. Male malayaale’s are less educated as opposed to Malayaalee women. And that is true in the generation immigrated to this country and the generation born here. The lack of education and lack of thinking can cause problem in the house where the character of a person is molded Most of the malayaalee children growing up in the house witnessing egocentric clashes and conflict between the parents. And, it lays the foundation to confusion. This confused person gets associated with the children from dysfunctional families in the school and elsewhere and becomes a liability for everyone.
Most of the Malayaalee Christians believe that God in the church can resolve their entire problem and force them to go to church and attend prayer meeting day in and day out. The sad part is that the church is filled with these ego maniacs and their moronic ideas and it does more damage than do any good.
We should first start everything at home. Stop running after this short lived fame and identity society offer and spend time with the family. Love your wife and children first before you love even your neighbor, Be a good role model for children; stop drinking alcohol at house, cut down the gossip over the phone and disassociate from all the organizations like FOAMA, FOKKANA, and MALAYALEE ASSCOCIATIONS. These are breeding ground for trouble. Take good advice from any Gurus and see that will fit to shape our character. Don’t blame Kaurumpans, Mexicans, and others for our problems. Our problems are our confusion and straighten that out first and everything will be all right. Thank you for opening up the discussion.