കുമ്മനം രാജശേഖരന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കും
Published on 15 December, 2015
കൊച്ചി: ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കും. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃയോഗം നാളെ ചേരാനിരിക്കെ കുമ്മനത്തെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. രാവിലെയുള്ള വിമാനത്തില്‍ കുമ്മനം ഡല്‍ഹിയിലേക്ക് പോയി.
നാളെ ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി. നേതാക്കളുടെ യോഗത്തില്‍ കുമ്മനം പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല