Image

മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കില്ല: മുഖ്യമന്ത്രി

Published on 19 January, 2012
മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കില്ല: മുഖ്യമന്ത്രി
കൊച്ചി: ഇ മെയില്‍ വിവാദത്തില്‍ മാധ്യമം വാരികയ്‌ക്കെതിരേ നടപടി എടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ തെറ്റ്‌ മനസിലാക്കി വാരിക സ്വയം തിരുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്‌നത്തില്‍ മാധ്യമം വാരികയ്‌ക്കെതിരേ നിയമ നടപടിയുടെ സാധ്യത പരിശോധിക്കാന്‍ മന്ത്രിസഭ ഡിജിപിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‌ ശേഷമാണ്‌ സര്‍ക്കാര്‍ ഡിജിപിക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. ഐടി ആക്ട്‌ അനുസരിച്ചു കേസെടുക്കാന്‍ കഴിയുമെന്നു ഡിജിപി ജേക്കബ്‌ പുന്നൂസ്‌ മുഖ്യമന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്‌ടായിരുന്നു.

പ്രത്യേക സമുദായത്തിലെ 258 പേരുടെ ഇ- മെയില്‍ സന്ദേശങ്ങള്‍ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചോര്‍ത്തിയെന്നാണു മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക