അഴിമതിക്കേസ്: ഒരു മന്ത്രിയെ കൂടെ മായാവതി പുറത്താക്കി
Published on 19 January, 2012
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു മന്ത്രിയെ കൂടി മുഖ്യമന്ത്രി മായാവതി
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ചെറുകിട വ്യവസായ മന്ത്രി ചദ്രദിയോ റാം
യാദവിനാണ് സ്ഥാനം നഷ്ടമായത്. ലോകായുക്ത അന്വേഷണത്തില്‍ ഒരേ സമയം രണ്ട്
പദവികള്‍ വഹിച്ച് റാം യാദവ് ശമ്പളം വാങ്ങിയതായി കണ്ടെത്തിയിരുന്നു.
ലോകായുക്തയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയില്‍ നിന്ന്
പുറത്താക്കപ്പെടുന്ന ആറാമത്തെ മന്ത്രിയാണ് റാം യാദവ്. 2007 ല്‍
അധികാരത്തില്‍ വന്ന ശേഷം ഇതിനോടകം 20 പേരുടെ മന്ത്രിപദവിയാണ് തെറിച്ചത്.
ഇതില്‍ 10 പേരും പുറത്താക്കപ്പെട്ടത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല