പൂള് : പൂള് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആറാമത് കുടുംബ സംഗമം ജനുവരി 21ന് (ശനി) നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി റവ ഫാ. ജോര്‍ജ് ജോയ് മുഖ്യാതിഥിയായിരിക്കും.
പ്രഭാത നമസ്കാരത്തോടെ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് റവ. ഫാ. ജോര്‍ജ് ജോയ് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം നാലിന് കുടുംബ സംഗമം നടക്കും സണ്‍ഡേ സ്കൂള്‍, യൂത്ത് ലീഗ്, മാര്‍ത്ത മറിയ സമാജ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും.
ഡോര്‍സെറ്റിലും പരിസരങ്ങളിലുമായി അധിവസിക്കുന്ന മലങ്കര സഭാവിശ്വാസികളുടെ കൂട്ടായ്മ പ്രാര്‍ഥനാ പൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ സണ്‍ഡേ സ്കൂള്‍, പ്രാര്‍ഥനാ യോഗങ്ങള്‍, മാര്‍ത്താ മറിയ സമാജം എന്നിവ വളരെ ചിട്ടയോടും ഭംഗിയായും നടത്തി വരുന്നു. ഇടവക ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വളരെ സജീവമാണ്. ഡോര്‍സെറ്റിലും പരിസരങ്ങളിലുമുള്ള എല്ലാ മലങ്കര സഭാ വിശ്വാസികളെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. വര്‍ഗീസ് ടി മാത്യു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബു മാത്യു 07877293000, മാര്ട്ടിന് ജോര്‍ജ് 07737527985.