Image

രാജീവ് ഐ.പി.എസ്. പുതിയ സി.ഐ.എസ്.എഫ്. മേധാവി

Published on 18 January, 2012
രാജീവ് ഐ.പി.എസ്. പുതിയ സി.ഐ.എസ്.എഫ്. മേധാവി
ന്യൂഡല്‍ഹി: സി.ഐ.എസ്.എഫ്. മേധാവിയായി 1975 ലെ ഉത്തര്‍പ്രദേശ് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ രാജീവിനെ നിയമിതനായി. ഡയറക്ടര്‍ ജനറല്‍ എന്ന പദവിയിലാണ് രാജീവിനെ നിയമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവിലെ മേധാവി എന്‍.ആര്‍.ദാസ് ജനുവരി 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള രാജീവ് ദേശീയ ദുരന്തനിവാരണ സേനയുടെ മേധാവിയായി പ്രവര്‍ത്തിച്ചുവരികയാണ്. കശ്മീരില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധാവി ചാര്‍ജെടുക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക