മുംബൈ: വിദേശ നിക്ഷേപം കൂടിയതോടെ ബുധനാഴ്ച രൂപ നിലമെച്ചപ്പെടുത്തി.
ഡോളറുമായുള്ള വിനിമയ മൂല്യം 50.57/50.58 രൂപ നിരക്കിലാണ്
വ്യാപാരമാരംഭിച്ചത്.
നവംബര്‍ 15ന് ശേഷം ആദ്യമായാണ് രൂപ ഈ നിലയിലേക്ക്
ഉയരുന്നത്. സര്‍ക്കാര്‍ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള സീലിങ്ങ് ഉയര്‍ത്തിയതും
എന്‍.ആര്.ഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുയര്ത്തിയതുമാണ് വിദേശത്ത്
നിന്ന് ഫണ്ടുകള്‍ രാജ്യത്തേക്കൊഴുകാന്‍ കാരണം. കടപത്രങ്ങളിലുള്ള വിദേശ
നിക്ഷേപവും കൂടിയിട്ടുണ്ട്.